കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്‌നൗവില്‍ സംഘര്‍ഷാവസ്ഥ; 144 പ്രഖ്യാപിച്ച് പൊലീസ്; ട്രെയിന്‍ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Google Oneindia Malayalam News

ലക്‌നൗ: ലഖിംപൂര് ഖേരിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. ഇതില്‍ അജയ് മിശ്രയെ മന്ത്രി സഭാ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് കര്‍ഷകുടെ നേതൃത്വത്തില്‍ നടക്കുന്ന ട്രെയിന്‍ തടയല്‍ സമരത്തിന്റെ ഭാഗമായി പൊലീസ് ലക്‌നൗവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദേശീയ വിരുദ്ധ പ്രവര്‍ത്തനമാണ് ട്രെയിന്‍ തടയലെന്നും അതില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലക്‌നൗ പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. ലക്‌നൗവിലെ കര്‍ഷക നേതാക്കളുടെ വീട്ടില്‍ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

ph

പുനഃസംഘടനയ്ക്ക് ഇനി പ്രസക്തിയില്ല; കെപിസിസി നേതൃത്വത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ ഗ്രൂപ്പുകള്‍പുനഃസംഘടനയ്ക്ക് ഇനി പ്രസക്തിയില്ല; കെപിസിസി നേതൃത്വത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ ഗ്രൂപ്പുകള്‍

സാധാരണ നിലയെ തകകര്‍ക്കാന്‍ ശ്രമിച്ചാല്‍ ദേശീയ സുരക്ഷാ നിയമമായ (എന്‍എസ്എ) കര്‍ശനമായി നടപ്പാക്കുമെന്ന് ലക്‌നൗ പൊലീസ് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ച പത്ത് മണി മുതല്‍ നാല് മണിവരെയുള്ള ആറ് മണിക്കൂര്‍ എല്ലാ ട്രെയിനുകളും തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചിരുന്നു. കൂടാതെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ അറസ്റ്റും ആവശ്യപ്പെട്ടാണ് രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തത്.

ഒരു ദിവസം മഴ പെയ്താല്‍ പ്രളയത്തില്‍ മുങ്ങുന്ന കേരളം; ഇവിടെയാണോ കെ റെയില്‍ പദ്ധതി, ആര്‍ക്ക്?ഒരു ദിവസം മഴ പെയ്താല്‍ പ്രളയത്തില്‍ മുങ്ങുന്ന കേരളം; ഇവിടെയാണോ കെ റെയില്‍ പദ്ധതി, ആര്‍ക്ക്?

റെയില്‍വേക്ക് അപകടമോ , നാശനഷ്ടമോ വരുത്താതെ തീര്‍ത്തും സമാധാന പരമായാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്നും സംയുക്ത കിസാന്‍ മര്‍ച്ച നേതാക്കള്‍ പറഞ്ഞു. ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടെ നടന്ന അക്രമത്തില്‍ കര്‍ഷരുള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടിരുന്നത്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്ര മന്ത്രി ആശിഷ് മിശ്രയുടെ കാര്‍ പാഞ്ഞ് കയറുകയായിരുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. സംഭവത്തില്‍ ആശിഷ് മിശ്രയെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥത്തില്ലായിരുന്നുവെന്നാണ് ആശിഷ് മിശ്ര പറഞ്ഞത്.

ലഹരി കടത്തിനും പുതിയ രീതി; കൊച്ചിയില്‍ പിടികൂടിയത് അഞ്ച് കോടിയുടെ ലഹരി വസ്തുക്കള്‍ലഹരി കടത്തിനും പുതിയ രീതി; കൊച്ചിയില്‍ പിടികൂടിയത് അഞ്ച് കോടിയുടെ ലഹരി വസ്തുക്കള്‍

അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. അദ്ദേഹത്തെ സ്ഥാന്തത് നിന്ന് നീക്കിയില്ലെങ്കില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് നീതി കിട്ടില്ലെന്നും. ഇത് തങ്ങളുടെ മാത്രമല്ല ഉത്തര്‍പ്രദേശ് ജനതയുടെ മുഴുവന്‍ ആവശ്യമാണെന്നും അദ്ദേഹം രാഷ്ട്രപതിയോട് പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിനോട് ഇത് സംസാരിക്കാമെന്ന് രാഷ്ട്രപതി പറഞ്ഞതായി പിന്നീട് രാഹുല്‍ഗാന്ധി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ ഉത്തര്‍പ്രദേശ് പൊലീസ് തയ്യാറായത്. ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പോയ പ്രിയങ്കാ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും, രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ തടയുകയും ചെയ്തിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഇവരെ ലഖിംപൂര്‍ ഖേരിയിലേക്ക് പോകാന്‍ അനുവദിച്ചത്.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍

എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസതടസം: മലയാളി വിദ്യാര്‍ത്ഥി മരണപ്പെട്ടുഎവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസതടസം: മലയാളി വിദ്യാര്‍ത്ഥി മരണപ്പെട്ടു

English summary
police announced section 144 in lucknow; againat the train stop protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X