Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷണശ്രമത്തിനിടെ എഞ്ചിനീയര്‍ ലേഡി ഡോക്ടറെ കുത്തിക്കൊന്നു

ചെന്നൈ: ചെന്നൈയില്‍ എഞ്ചിനീയര്‍ ലേഡി ഡോക്ടറെ കൊലപ്പെടുത്തി. യുവ എഞ്ചിനിയര്‍ മോഷണശ്രമത്തിനിടെ ലേഡി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു.
കൊല നടത്തിയ ഹരിന്തം ദേപ്‌നാഥ് എന്ന 22 കാരനായ എഞ്ചിനിറെ പോലീസ് ഞായറാഴ്ച അറസ്റ്റുചെയ്തു.

ഹരിന്തം ദേപ്‌നാഥ് മോഷ്ടിച്ച മൊബൈല്‍ പ്രവര്‍ത്തനനിരതമായതോടെ പോലീസ് ഐഎംഇഐ നമ്പര്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്നാണ് ദാരുണ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഹരിന്തം മോഷ്ടിച്ച മൈക്രോമാക്‌സ് മൊബൈല്‍ 1200 രൂപയ്ക്കാണ് മധുരവയലിലുളള ഒരു കടയില്‍ വില്‍ക്കുകയായിരുന്നു. ഈ ഫോണ്‍ കടയില്‍ നിന്ന് വാങ്ങിയ ആള്‍ ആക്ടിവേറ്റ് ചെയ്തതോടെയാണ് പോലീസ് സംഘത്തിന് ചെറിയൊരു തുമ്പു ലഭിക്കുന്നത്. മൊബൈല്‍ ഉടമയെ ചോദ്യം ചെയ്തതിലൂടെ കടയുടെ വിലാസവും അതുവഴി ഹരിന്തത്തിനെ കുറിച്ചുളള വിവരവും പോലീസിനു ലഭിച്ചു.

knife-murder

കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ് ജോലി തേടുന്നതിനായി കില്‍പോക്കിലെത്തിയ ഹരിന്തം സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ സഹോദരനൊപ്പം ഫഌറ്റില്‍ താമസമാക്കി. ഇതേ ഫഌറ്റ് സമുച്ചയത്തില 32 കാരിയായ ലേഡി ഡോക്ടറെ നിരന്തരം നിരീക്ഷിച്ച ഹരിന്തം. ഇവരുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഇവരുടെ ഡ്യൂട്ടിസമത്തെ കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ടായിരുന്ന ഹരിന്തം ഡോക്ടര്‍ ഉറങ്ങുന്ന സമയത്ത് മോഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

രാത്രി ജോലി കഴിഞ്ഞെത്തിയ ഡോക്ടര്‍ ഉറങ്ങുന്ന സമയത്ത് ഹരിന്തം പുറത്തുനിന്ന് വാതില്‍ തുറന്ന് അകത്തുകയറി ഫോണ്‍ മോഷ്ടിച്ചു. എന്നാല്‍, ആസമയത്ത് ഡോക്ടര്‍ ഉണര്‍ത്ത് ബഹളംവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ തലയണ ഉപയോഗിച്ച് അവരുടെ മുഖം പൊത്തി. അല്‍പ്പസമയത്തിനു ശേഷം അബോധാവസ്ഥയിലായപ്പോള്‍ അടുക്കളകത്തികൊണ്ട് കഴുത്തില്‍ നിരവധി തവണ കുത്തി മരണം ഉറപ്പാക്കുകയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+