നമസ്കാരം പറഞ്ഞു കവര്‍ച്ച, ദില്ലിയില്‍ നാലു പേര് പിടിയില്‍
മുന്നില്‍ വന്നു നമസ്കാരം പറയും, ശേഷം കവര്‍ച്ച
ദില്ലി: മോഷ്ടാക്കളാണെന്ന തോന്നല്‍ ഒട്ടും ഉണ്ടാക്കാതെ നമസ്കാരം പറഞ്ഞു മുന്നിലെത്തി സ്വര്‍ണ്ണവും പണവും അപഹരിച്ചു കടന്നുകളയുന്ന സംഘത്തിലെ നാലു പേര് അറസ്റ്റില്‍. 'നമസ്തേ ഗ്യാങ്' എന്നറിയപ്പെടുന്ന സംഘം തന്നെ ഇതോടൊപ്പം ഇല്ലാതായെന്ന് ദില്ലി പോലീസ് പറഞ്ഞു. ജാവേദ് മാലിക്, വസീം മാലിക്,ഇഖ്റാര് അഹമ്മദ്, മുഹമ്മദ് സയ്യിദ് എന്നീ നാലു പേരാണ് അറസ്റ്റിലായത്.
വ്യത്യസ്തമായ രീതതിയിലാണ് ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. സ്കൂട്ടറിലെത്തി മോഷണം നടത്തുന്ന ഇവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച ഒറ്റക്കു വണ്ടിയോടിക്കുന്ന യാത്രക്കാരെയാണ് കൂടുതലും ലക്ഷ്യം വെച്ചിരുന്നത്. യാത്രക്കാരുടെ അടുത്തെത്തി ഒരു ചെറുപുഞ്ചിരിയോടെ ഇവര്‍ കൈകൂപ്പും. ഏതെങ്കിലും പരിചയക്കാരാണോ എന്ന തോന്നലില്‍ യാത്രക്കാര്‍ വാഹനത്തിന്റെ വേഗത കുറക്കുമ്പോള്‍ വേഗം സ്വര്‍ണ്ണം പറിച്ചെടുത്ത് കടന്നുകളയും.

മോഷ്ടാക്കള്‍ ജഗത്പുരിയിലുള്ള മധു വിധാറില് ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. മൂന്നു സ്കൂട്ടറുകളിലായി സംഘം സ്ഥലത്തുണ്ടായിരുന്നു. പോലീസിനെ കണ്ടയുടന്‍ ഒരു സ്കൂട്ടറുലുണ്ടായിരുന്നവര് വേഗം രക്ഷപെട്ടെങ്കിലും മറ്റു നാലു പേരെയും പിടികൂടാനായി.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും












Click it and Unblock the Notifications