Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓടുന്ന ബെക്കിൽ കെട്ടിപ്പിടുത്തം; ബൈക്കും പോയി, വീഡിയോ ലീക്കുമായി; അതിനെക്കാൾ വലിയ പുലിവാലും!

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ വെച്ച് യുവാവും യുവതിയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. സംഭവം ആന്ധ്രാപ്രദേശിലാണ്. വിശാഖപട്ടണത്തെ സ്റ്റീല്‍ പ്ലാന്റ് റോഡില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചതായി കരുതുന്നത്.

ക്ലിപ്പില്‍ 19 വയസ്സുള്ള പെണ്‍കുട്ടിയും 22 വയസ്സുള്ള അജയ് കുമാര്‍ എന്ന യുവാവുമാണ് ഉണ്ടായിരുന്നത്. ബൈക്കിന്റെ ഇന്ധന ടാങ്കിന്റെ മുകളില്‍ ഇരുന്നാണ് പെണ്‍കുട്ടി യുവാവിനെ കെട്ടിപ്പിടിക്കുന്നത്. വളരെ അപകടകരമായ രീതിയിലായിരുന്നു ഇവര്‍ ബൈക്കില്‍ പോയിക്കൊണ്ടിരുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെ ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

1

നിരവധിപേര്‍ യുവതിയേയും യുവാവിനേയും രൂക്ഷമായി വിമര്‍ശിച്ച് കമന്റുകളുമായി എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ വലിയ പുലിവാല് പിടിച്ചിരിക്കുകയാണ് യുവാവും യുവതിയും സംഭവം എന്താണെന്നല്ലേ...ചില്ലറക്കാര്യമല്ലല്ലോ ഇവർ രണ്ടും പേരും ചെയ്തത്. സോഷ്യൽമീഡിയയിൽ മൊത്തം ഇവർക്ക് നേരെ തെറിവിളിയായിരുന്നു.

2

നിങ്ങൾക്ക് തോന്നുന്നത് പോലെ പെരുമാറാനുള്ള ഇടമല്ല റോഡ്, ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുന്ന മനുഷ്യന്മാരും റോഡ് വഴി പോകുന്നുണ്ട് അത്തരത്തിലുള്ള മനുഷ്യന്മാരുടെ ജീവൻ വെച്ചുകൊണ്ടു കൂടിയാണ് നിങ്ങൾ ഈ കാണിച്ചുകൂട്ടുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളുടെ മാതാപിതാക്കൾ ഇതിനൊക്കെ വേണ്ടിfയാണോ നിങ്ങൾ പഠിക്കാനായി പുറത്തേക്കു വിടുന്നതെന്നായിരുന്നു വേറൊരാളുടെ കമന്റ്...അങ്ങനെ നിരവധി കമന്റുകൾ ആണ് ഈ വീഡിയോയ്ക്ക് താഴെ ഉള്ളത്. ചില കമന്റുകൾ പ്രസിദ്ധീകരിക്കാൻ പോലും പറ്റാത്ത തരത്തിലുള്ളവയാണ്.

3

എന്നാൽ ഈ തെറിയോട് കൂടി കാര്യങ്ങൾ അവസാനിച്ചുവെന്ന് കരുതിയാൽ തെറ്റി. സംഭവം തീർന്നില്ല. ഇപ്പോൾ പുലിവാൽ പിടിച്ചിരിക്കുകയാണ് ഇവർ. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്, പൊതുസ്ഥലത്ത് വെച്ച് അത്തരത്തിൽ പെരുമാറിയതിനും കേസുണ്ട്. ബൈക്കിന് പിന്നാലെ ഉണ്ടായിരുന്ന കാറിൽ വന്ന ആളാണ് ഇവരുടെ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് സൂചന...‌

2

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 336, 279, മോട്ടോർ വെഹിക്കിൾ ആക്‌ട് സെക്ഷൻ 132, 129 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. തുടർന്ന് സ്റ്റീൽ പ്ലാന്റ് പോലീസ് വാഹനം പിടിച്ചെടുത്തു.
ഗതാഗത നിയമലംഘകരായ ഇരുവരുടെയും മാതാപിതാക്കളെ കൗൺസിലിങ്ങിനായി വിളിപ്പിച്ചു.

5

ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ സി എച്ച് ശ്രീകാന്ത് നിർദേശിക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ വാഹനങ്ങൾ പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 2019-ൽ സമാനമായ ഒരു സംഭവത്തിൽ, യുവാവും യുവതിയും ഇതുപോലെ പ്രശ്നത്തിൽ അകപ്പെട്ടിരുന്നു.

7

ബൈക്കിൽ വെച്ച് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. സംഭവത്തിന് പിന്നാലെ ഇവർ ആകെ കുഴപ്പത്തിലായി. വാഹനത്തിന്റെ പെട്രോൾ ടാങ്കിന് മുകളിൽ തിരിഞ്ഞിരുന്ന ഒരു സ്ത്രീ യുവാവിനെ കെട്ടിപ്പിടിക്കുന്നതാണ് 18 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളലുണ്ടായത്.‌രാജൗരി ഗാർഡൻ-കീർത്തി നഗർ ക്രോസിനു സമീപം ഹെൽമെറ്റ് പോലും ധരിക്കാതെ ഇരുവരും അശ്രദ്ധമായി ട്രാഫിക്ക് നിയമം ലംഘിച്ചായിരുന്നു പോയത്. യുവാവിനെ കെട്ടിപ്പിച്ച യുവതി ഇയാളുടെz കഴുത്തിൽ ചുംബിക്കുകയായിരുന്നു....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+