കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: പ്രതിയെ അറസ്റ്റ് ചെയ്തു, ചോര്‍ത്തിയത് കോച്ചിംഗ് സെന്റര്‍ ഉടമ!!

ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ രണ്ടു സ്‌കൂളുകള്‍ക്കും ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്

Google Oneindia Malayalam News

ദില്ലി: സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ വിവാദം കത്തുന്നതിനിടയില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ ദില്ലിയിലെ പ്രമുഖ കോച്ചിംഗ് സെന്റര്‍ ഉടമയാണ്. വിക്കി എന്നാണ് ഇയാളുടെ പേര്. ഇയാളാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ സംഭവത്തിലെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കോച്ചിംഗ് സെന്ററില്‍ വെച്ച് കണക്കും ഇക്കണോമിക്‌സും പഠിപ്പിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.

ചോദ്യപേപ്പർ ചോർന്നു! സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി...ചോദ്യപേപ്പർ ചോർന്നു! സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കി...

1

നേരത്തെ പോലീസിന് രഹസ്യമായി വന്ന ഒരു ഫാക്‌സില്‍ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്. ദില്ലിയിലെ രാജേന്ദര്‍ നഗറിലുള്ള കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതെന്ന് ഇതില്‍ രഹസ്യ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ചോദ്യപ്പേപ്പര്‍ ചോര്‍ന്നത് തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ആരോ തങ്ങളെ സഹായിച്ചുവെന്നാണ് പോലീസ് കണക്കുകൂട്ടിയിരുന്നത്. പത്താം ക്ലാസ് കണക്ക് പരീക്ഷ ചോര്‍ന്ന കോപ്പി നേരത്തെ സിബിഎസ്ഇ ചെയര്‍പേഴ്‌സണ്‍ അനിത കര്‍വാലിന് പരീക്ഷയുടെ ഒരു ദിവസം മുമ്പ് ആരോ അയച്ച് നല്‍കിയിരുന്നു. ഇതും ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്ന് മുന്‍കൂട്ടി അറിയിക്കുന്നതിന് വേണ്ടി ആരോ ചെയ്തതാണെന്ന് പോലീസ് കരുതുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.

2

ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ രണ്ടു സ്‌കൂളുകള്‍ക്കും ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ വിക്കി ഇവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസ് ഇയാളെ ചോദ്യം ചെയ്യും. പോലീസിനയച്ച ഫാക്‌സില്‍ ചോദ്യപ്പേപ്പര്‍ വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നെന്നും പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പലയിടങ്ങളില്‍ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ വിക്കി ആരോപണങ്ങളെ തുടര്‍ന്ന് ഒളിവിലാണെന്ന് സൂചനയുണ്ടായിരുന്നു. അതേസമയം ചോദ്യപ്പേപ്പര്‍ ചോര്‍ന്നതോടെ പരീക്ഷ മറ്റൊരു ദിവസം നടത്താനാണ് സിബിഎസ്ഇയുടെ തീരുമാനം.

ഹസിന്‍ വാക്ക് മാറ്റി, ഷമി ഒത്തുകളിച്ചിട്ടില്ല, മാധ്യമങ്ങള്‍ നുണയന്‍മാര്‍ കള്ളക്കഥകള്‍ ഉണ്ടാക്കി!! ഹസിന്‍ വാക്ക് മാറ്റി, ഷമി ഒത്തുകളിച്ചിട്ടില്ല, മാധ്യമങ്ങള്‍ നുണയന്‍മാര്‍ കള്ളക്കഥകള്‍ ഉണ്ടാക്കി!!

ബിജെപിയില്‍ പൊട്ടിത്തെറി, പാര്‍ട്ടിക്കും നേതാക്കള്‍ക്കും ദളിത് വിരുദ്ധത, സാവിത്രി ഫൂലെ തുറന്ന പോരിന്ബിജെപിയില്‍ പൊട്ടിത്തെറി, പാര്‍ട്ടിക്കും നേതാക്കള്‍ക്കും ദളിത് വിരുദ്ധത, സാവിത്രി ഫൂലെ തുറന്ന പോരിന്

English summary
police arrested man behind cbse paper lea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X