യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്നയാക്കി മര്‍ദ്ദിച്ചു! വീഡിയോ പ്രചരിപ്പിച്ചു
വ്യാജ മദ്യവില്‍പ്പന നടത്തിയെന്ന് ആരോപിച്ച് യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ചു. അസമിലെ കരിംഗഞ്ചിലാണ് നാടിനെ ഞെട്ടിച്ച സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം യുവതിയെ വിവസ്ത്രയാക്കി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി വിതറി.വീഡിയോ പകര്‍ത്തിസോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് ക്രൂരത പുറം ലോകം അറിഞഅഞത്.

തന്നെ ഒരു സംഘം വീട്ടില്‍ കയറി അകാരണമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് കാണിച്ച് യുവതി കരിംഗഞ്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അതിക്രമിച്ച് കയറിയവരില്‍ സ്ത്രീകളും ഉണ്ടായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതികള്‍ ഉടന്‍ വലയിലാവുമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഐടി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഗ്രാമീണര്‍ യുവതി വ്യാജമദ്യം വില്‍ക്കുകയും അനാശാസ്യം നടത്തുകയും ചെയുന്നതായി ആരോപിക്കുന്നുണ്ട്. ഇതും അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications