കാണാതായ 3 കുട്ടികളുടെ മൃതദേഹം സ്വന്തം വീട്ടിലെ ഇരുമ്പ് പെട്ടിക്കുള്ളിൽ; ഞെട്ടൽ
ചണ്ഡീഗഡ്: കഹൻപൂർ ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ മാതാപിതാക്കൾ വിഷം നൽകി കൊലപ്പെടുത്തി. പെൺകുട്ടികളുടെ മൃതദേഹം സ്വന്തം വീട്ടിൽ നിന്ന് ഇരുമ്പ് പെട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതൽ സഹോദരിമാരായ അമൃത, കാഞ്ചന, ശക്തി എന്നിവരെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ഒടുവിൽ കുട്ടികളുടെ മൃതദേഹം വീട്ടിൽ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികൾ വാടയ്ക്ക് നിന്ന വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. അന്വേഷണത്തിന് എത്തിയ പോലീസ് വീട്ടിൽ നടത്തിയ തിരച്ചിലിനിടെയാണ് ഇരുമ്പ് പെട്ടിക്കുള്ളിൽ കുട്ടികളുടെ മൃതദേഹം കാണുന്നത്.
കുട്ടികളുടെ വായിൽ നിന്ന് നുര വന്നിരുന്നു, വിഷം ചെന്നുള്ള മരണം ആണെന്ന് പോലീസിന് മനസ്സിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുകാരാണ് കൊല നടത്തിയതെന്ന് വ്യക്തമായത്.
മദ്യപാനിയായ പിതാവ് സുശീൽ മണ്ഡലാണ് മൂന്നു കുട്ടികളെ കൊലപ്പെടുത്തിയത്. പോലീസ് ചോദ്യം ചെയ്യലിൽ ദാരിദ്ര്യം കാരണം കൊലപാതകം നടത്തിയതായാണ് വീട്ടുകാർ പറഞ്ഞത്. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിനായി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയച്ചു. കുട്ടികളുടെ പിതാവിനെയും മാതാവിനേയും പോലിസ് അറസ്റ്റ് ചെയ്തു.
സുശീൽ മണ്ഡലിന്റെ മക്കളായ അമൃത കുമാരി (9), സാക്ഷി (7), കാഞ്ചന (4) എന്നിവരെ കാണാനില്ല എന്ന പരാതി വീട്ടുടമ സുരീന്ദർ സിംഗ് ആണ് പോലിസിൽ അറിയിച്ചത്. കുഞ്ഞുങ്ങളെ കാണാതായിട്ടും വീട്ടുകാർ പരാതി ഒന്നും നൽകാത്തതിൽ സംശയം തോന്നിയപ്പോഴാണ് ഇദ്ദേഹം പോലീസിനെ സംഭവം അറിയിച്ചത്.
സുരീന്ദർ സിങ്ങ് പോലീസ് ഹെൽപ്പ് ലൈൻ നമ്പറായ 112 ലേക്ക് വിളിച്ച് സംഭവം പറയുകയായിരുന്നു. മക്‌സുദാൻ പോലീസ് രാത്രി 11 മണിയോടെ സ്ഥലത്തേക്ക് എത്തി തിരച്ചിൽ ആരംഭിച്ചു. എന്നാൽ പുർച്ചെ അന്വേഷണം നടത്തുമ്പോഴും രക്ഷിതാക്കൾക്ക് ആശങ്കയൊന്നും ഇല്ലായിരുന്നു. പോലീസ് ഇത് ശ്രദ്ധിച്ചു. ഇതിനിടെയാണ് അകത്തെ മുറിയിൽ ഒളിപ്പിച്ച നിലയിൽ ഇരുമ്പ് പെട്ടി കണ്ടെത്തിയത്. ഇത് പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
ദാരിദ്ര്യം കാരണം കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ കൊടുക്കാൻ സാധിക്കുന്നില്ലെന്നും അതിനാലാണ് കൊല നടത്തിയത് എന്നുമാണ് പ്രതികൾ പറഞ്ഞത്. വിളകൾക്ക് തളിക്കാൻ ഉപയോഗിക്കുന്ന കീടനാശിനി പാലിൽ ചേർത്താണ് കൊലപാതകം നടത്തിയത്. ഇവർക്ക് വേറെ രണ്ട് മക്കളും ഉണ്ട്.












Click it and Unblock the Notifications