Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം; രാജസ്ഥാന്‍ മന്ത്രി അറസ്റ്റില്‍

minister
ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രി ബാബുലാല്‍ നഗറിനെ പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക വസതിയില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തു എന്ന സ്ത്രീയുടെ പരാതിയിന്മേലാണ് മന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ക്ഷീരവികസന സഹമന്ത്രിയാണ് ബാബുലാല്‍ നഗര്‍.

തനിക്കും കുടുംബാംഗങ്ങള്‍ക്കും ജോലി വാഗ്ദാനം ചെയ്ത് മന്ത്രി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. ജോലി തരാമെന്ന് പറഞ്ഞ് ഔദ്യോഗിക വസതിയില്‍ വരുത്തിയ ശേഷം തന്നെക്കൊണ്ട് മദ്യം കുടിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു. സെപ്തംബര്‍ 11 നായിരുന്നു സംഭവം. 13 നാണ് പരാതിക്കാരിയുടെ മൊഴഇ മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയത്.

പീഡനവിവരം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് മന്ത്രി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ചൊവ്വാഴ്ചയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

രാഷ്ട്രീയമായ ഗൂഡാലോചനയാണ് സംഭവത്തിന് പിന്നിലെന്ന് മന്ത്രി ബാബുലാല്‍ ആരോപിച്ചു. ഏതേ അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണ്. രാഷ്ട്രീയമായ ചതിയാണ് ആരോപണത്തിന് പിന്നില്‍. സംഭവം നടന്നു എന്ന് പറയുന്ന പതിനൊന്നാം തീയതി രാവിലെ 8 മുതല്‍ രാത്രി 8 മണി വരെ താന്‍ തന്റെ മണ്ഡലത്തിലാണ് ഉണ്ടായിരുന്നത്. അന്ന് തന്റെ കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു. പരാതിക്കാരിയായ സ്ത്രീ മറ്റ് പലരെയും ഇതുപോലെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും മന്ത്രി ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+