Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്!!! ഭർത്താക്കന്മാർ വിദേശത്ത്, ഭാര്യമാരെ വീട്ടില്‍ നിന്ന് ഇറക്കി വീട്ടു !!!

ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ സൊഹൈലും സഹോദരന്‍ അബ്ദുള്‍ അകിലുമാണ് ഭാര്യമായെ മുത്തലാഖ് ചൊല്ലിയത്.

ഹൈദരാബ്: അമേരിക്കയിലുള്ള മക്കള്‍ ഫോണിലൂടെ തലാഖ് ചൊല്ലിയെന്ന് പറഞ്ഞ് മരുമക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ അച്ഛനും അമ്മയും അറസ്റ്റില്‍. മൊഗാല്‍ പുരയിലാണ് സംഭവം.

ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ സൊഹൈലും സഹോദരന്‍ അബ്ദുള്‍ അകിലുമാണ് ഭാര്യമായെ മുത്തലാഖ് ചൊല്ലിയത്. വാട്‌സ് ആപ്പ് മെസേജിലൂടെയായിരുന്നു ഇത്. മക്കള്‍ തലാഖ് ചൊല്ലിയ ശേഷം മരുമക്കളെ വീട്ടില്‍ നിര്‍ത്താന്‍ അനുവദിയ്ക്കില്ലെന്നായിരുന്നു അച്ഛനമ്മമാരായ മുഹമ്മദ് ഹാഫിസിന്റേയും, അത്തിയ ബീഗത്തിന്റേയും നിലപാട്.

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്

സുഹൈലും അകിലും ഭാര്യമാര്‍ക്ക് അയച്ച വോയ്‌സ് മെസേജിലൂടെയാണ് തലാഖ് ചൊല്ലിയത്. ഇവരുടെ വാട്‌സ് ആപ്പ് സ്റ്റാറ്റ്‌സ് തലാഖ് എന്നാക്കി മാറ്റുകയും ചെയ്തു.

വിദേശത്ത്

സ്വകാര്യ കമ്പനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് സുഹൈലും അകിലും 2 മാസം മുമ്പാണ് ന്യൂയോര്‍ക്കിലേക്ക് പോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവര്‍ വിവാഹമോചനത്തെ കുറിച്ച് സംസാരിക്കുന്നുവെന്ന് ഭാര്യമാര്‍ പറയുന്നു.

തലാഖ് അംഗീകരിയ്ക്കില്ല

ഭര്‍ത്താക്കന്മാരുടെ വാട്‌സ് ആപ്പ് മുത്തലാഖ് അംഗീകരിയ്ക്കില്ലെന്നാണ് ഹീന ഫാത്തിമയുടേയും, മെഹര്‍ നൂറിന്റേയും നിലപാട്. നിയമപരമായി വിവാഹബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

കുട്ടികളുമായി

ഹീന ഫാത്തിമയ്ക്കും സുഹൈലിനും രണ്ട് കുട്ടികളാണ് ഉള്ളത്. മെഹറിനും അകിലിനും ഒരു കുഞ്ഞ്. തലാഖ് ചൊല്ലിയ സ്ഥിതിയ്ക്ക് കുഞ്ഞുങ്ങളെയുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണം എന്നാണ് ഭര്‍തൃവീട്ടുകാരുടെ നിലപാട്.

വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

ഹീനയേയും മെഹറിനേയും ഭര്‍തൃവീ്ട്ടില്‍ നിന്ന് ഇറക്കി വിട്ടു. എന്നാല്‍ ഇവര്‍ വീടിന് മുന്നില്‍ ധര്‍ണ ഇരുന്നു. തുടര്‍ന്നാണ് പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടത്.

അറസ്റ്റ്

മരുമക്കളെ കുഞ്ഞുങ്ങളുമായി ഇറക്കി വിട്ടതിന് ഹാഫിസിനും അത്തിയ ബീത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കുമേല്‍ ഗാര്‍ഹിക പീഡനത്തിന് കേസ് ചുമത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+