കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിയിക്കാവിള എഎസ്ഐ കൊലപാതക കേസ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ, പിടികൂടിയത് അൽ ഉമ തലവനെ..

Google Oneindia Malayalam News

ബെംഗളൂരു: കളിയിക്കാവിളയിൽ എഎസ്ഐ കൊലക്കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. ബെംഗളൂരു പോലീസാണ് അൽ ഉമ തലവനും കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യസൂത്രധാരനുമായ മെഹബൂബ് പാഷയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ ജബീബുള്ള, മൻസൂർ, അജ്മത്തുള്ള എന്നിവർ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവരെ എൻഐഎ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്. അൽ ഉമ്മയുടെ 17 അംഗ സംഘമാണ് എഎസ്ഐയെ കൊലപ്പെടുത്തുന്നതിനുള്ള ആസൂത്രണം നടത്തിയതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ദില്ലി തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്, ന്യൂ ദില്ലി സീറ്റിൽ ആര്? ദില്ലി തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്ത്, ന്യൂ ദില്ലി സീറ്റിൽ ആര്?

എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. കർണാടകത്തിലെ ഉഡുപ്പിയിൽ നിന്നാണ് തൌഫീഖ്, അബ്ദുൾ ഷമീം എന്നിവർ അറസ്റ്റിലായത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. കൃത്യം നടപ്പാക്കുന്നതിനായി കളിയിക്കാവിള തിരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതിനാൽ ആണെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.

wilson-15787

എഎസ്ഐ വിൽസണെ വധിച്ചിട്ടുള്ളത് പോലീസിനോടും ഭരണകൂടത്തോടുമുള്ള പ്രതികാരമായാണെന്നും പ്രതികൾ ചോദ്യം ചെയ്യുന്നതിനിടെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തീവ്ര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ആയുധമായും നടത്തിയ കൊലപാതകമാണെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിനുപയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

English summary
Police arrests main accused in Kaliyikkavila ASI murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X