വാട്സ് ആപ്പ് വഴി സെക്സ് റാക്കറ്റ് നടത്തിയ താര ആന്റി അറസ്റ്റിൽ !!!
ഇവരുടെ കൂട്ടാളികളായ നാല് പുരുഷന്മാരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗാസിയാബാദ്: ആവശ്യക്കാര്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ എത്തിച്ച് കൊടുക്കുന്ന സെക്‌സ് റാക്കറ്റ് കേസിലെ പ്രധാന കണ്ണി അറസ്റ്റില്‍. താര ആന്റി എന്ന പേരില്‍ അറിയപ്പെടുന്ന മഞ്ജു ആണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളികളായ നാല് പുരുഷന്മാരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷത്തിലാണ് സെക്‌സ് റാക്കറ്റിലെ മുഖ്യകണ്ണി താരയാണെന്ന് വ്യക്തമായത്.

വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് താരയും സംഘവും ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഇതിനായി 200ലധികം അംഗങ്ങള്‍ ഉള്ള 7 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരുന്നു.

ആവശ്യക്കാര്‍ക്ക് വാട്‌സ് ആപ്പ് വഴി ഫോട്ടോകള്‍ അയച്ച് നല്‍കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോയും നല്‍കും. 10,000 രൂപ മുതല്‍ 25,000 രൂപവരെയാണ് ഇടപാടുകാരില്‍ നിന്ന് വാങ്ങുന്നത്. ഇതില്‍ 50 ശതമാനം താരയുടെ കമ്മീഷന്‍ ആണ്.

നാല് പുരുഷന്മാരും താരയോടൊപ്പം അറസ്റ്റിലായിട്ടുണ്ട്. ഗാസിയാബാദിലെ ഒരു ഫ്‌ളാറ്റില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഈ പുരുഷന്മാരാണ് സ്ത്രീകളെ എത്തിച്ച് നല്‍കിയിരുന്നത്. അറസ്റ്റിലായ രാജീവ് സേത്തി താരയുടെ കാമുകന്‍ ആണെന്ന് പോലീസ് പറയുന്നു.

സമൂഹത്തെ ഉയര്‍ന്ന ശ്രേണിയില്‍ ഉള്ളവരാണ് താരയുടെ ഇടപാടുകാര്‍ എന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വിശദാംശങ്ങള്‍ രേഖരിച്ച് വരികയാണ്. യഥാര്‍ത്ഥ പ്രൊഫല്‍ ചിത്രങ്ങളല്ല ഇവര്‍ ഉപയോഗിച്ചിരിയ്ക്കുന്നത് അതിനാല്‍ ഫോണ്‍ നമ്പർ ഉപയോഗിച്ച് ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് പോലീസ് ഇപ്പോള്‍ അന്വേഷിച്ച് കൊണ്ടിരിയ്ക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുകയായിരുന്നു. പെണ്‍കുട്ടി വിസമ്മിതച്ചപ്പോള്‍ നിര്‍ബന്ധിച്ച് ആളുകളുടെ അടുത്തേയ്ക്ക് തള്ളി വിടുകയായിരുന്നു.

മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് താരയുടെ കൈവശം ഉണ്ടായിരുന്നത്. ഡല്‍ഹി ഏരിയ, എന്‍സിആര്‍ ഏരിയ, ഗാസിയാബാദ് ഗ്രൂപ്പ് എന്നിങ്ങനെയാണ് ഇതില്‍ ഇടപാടുകാരെ അടയാളപ്പെടുത്തിയിരിയ്ക്കുന്നത്.

ഇടപാടുകാരെ കിട്ടാത്ത വേശ്യകൾക്ക് ആവശ്യക്കാരെ എത്തിച്ച് നൽകാനും ഇവർ സഹായിച്ചിരുന്നു. ഇതിന് രണ്ട് കൂട്ടരിൽ നിന്നും കമ്മീഷൻ വാങ്ങും.

താര ആന്റിയുടെ സംഘത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ക്രൂരപീഡനമാണ് ഏൽക്കേണ്ടി വന്നത്. പല ഇടപാടുകാരും ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് ഒഴിവാക്കി പോയി, എന്നിട്ടും മറ്റ് പലർക്കുമായി ഇവർ കുട്ടിയെ കാഴ്ച വച്ചു.












Click it and Unblock the Notifications