അമൃത റായുടെ ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം
ദില്ലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെയും മാധ്യമ പ്രവര്‍ത്തകയായ അമൃത റായിയുടെയും വിവാദ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പോലീസിന്റെ നിര്‍ദേശം. അമൃത റായ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്.
ഇത് സംബന്ധിച്ച അറിയിപ്പുകള് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ അധികൃതര്‍ക്ക് എത്തിച്ചതായി പോലീസ് അറിയിച്ചു. തന്റെ ജി മെയില്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് അമൃത റായ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ഐ ടി ആക്ട് പ്രകാരം പോലീസ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാജ്യസഭ ടി വി ജേര്‍ണലിസ്റ്റായ അമൃത റായിയും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പുറത്ത് വന്നിരുന്നു. ചിത്രങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് തങ്ങള്‍ ഉടന്‍ വിവാഹിതരാകും എന്ന വിശദീകരണവുമായി ഇരുവരും രംഗത്ത് വന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയാണ് 67 കാരനായ സിംഗ്.
അതേസമയം, ദിഗ് വിജയ് സിംഗിന് അമൃതാ റായിയുമായുള്ള ബന്ധത്തിനെതിരെ സ്വന്തം കുടുംബത്തില്‍ നിന്നും പരസ്യമായ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. സിംഗിന്റെ സഹോദരന്റെ ഭാര്യയായ റുബീന ശര്‍മ സിംഗാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ സിംഗിനെതിരെ രംഗത്ത് വന്നത്. മകളുടെ പ്രായമുള്ള യുവതിയെ സിംഗ് പ്രണയിക്കുന്നതില്‍ ആര്‍ക്കും ഒന്നും പറയാനില്ലേ എന്നാണ് ഇവരുടെ ചോദ്യം.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications