കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃത റായുടെ ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെയും മാധ്യമ പ്രവര്‍ത്തകയായ അമൃത റായിയുടെയും വിവാദ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പോലീസിന്റെ നിര്‍ദേശം. അമൃത റായ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്.

ഇത് സംബന്ധിച്ച അറിയിപ്പുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ അധികൃതര്‍ക്ക് എത്തിച്ചതായി പോലീസ് അറിയിച്ചു. തന്റെ ജി മെയില്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് അമൃത റായ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് ഐ ടി ആക്ട് പ്രകാരം പോലീസ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

amrita-rai

രാജ്യസഭ ടി വി ജേര്‍ണലിസ്റ്റായ അമൃത റായിയും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പുറത്ത് വന്നിരുന്നു. ചിത്രങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് തങ്ങള്‍ ഉടന്‍ വിവാഹിതരാകും എന്ന വിശദീകരണവുമായി ഇരുവരും രംഗത്ത് വന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയാണ് 67 കാരനായ സിംഗ്.

അതേസമയം, ദിഗ് വിജയ് സിംഗിന് അമൃതാ റായിയുമായുള്ള ബന്ധത്തിനെതിരെ സ്വന്തം കുടുംബത്തില്‍ നിന്നും പരസ്യമായ എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. സിംഗിന്റെ സഹോദരന്റെ ഭാര്യയായ റുബീന ശര്‍മ സിംഗാണ് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ സിംഗിനെതിരെ രംഗത്ത് വന്നത്. മകളുടെ പ്രായമുള്ള യുവതിയെ സിംഗ് പ്രണയിക്കുന്നതില്‍ ആര്‍ക്കും ഒന്നും പറയാനില്ലേ എന്നാണ് ഇവരുടെ ചോദ്യം.

English summary
Police ask social media to delete intimate photographs of TV anchor Amrita Rai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X