ദളിത് കുടുംബത്തിന് നേരെ പോലീസിന്റെ ക്രൂര മര്‍ദ്ദനം; സംഭവം തമിഴ്‌നാട്ടില്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ദളിത് കുടുംബാംഗങ്ങളെ പോലീസ് തല്ലി ചതക്കുന്ന വീഡിയോ വൈറലാകുന്നു. മൂന്ന് കുടുംബാംഗങ്ങളെയാണ് പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നത്. തിരക്കേറിയ നടുറോഡില്‍ നാട്ടുകാരുടെ മുന്നില്‍ വച്ചാണ് പോലീസിന്റെ അഴിഞ്ഞാട്ടം.
മര്‍ദ്ദനത്തിനിരയായ ഓട്ടോ ഡ്രൈവര്‍ രാജ(45), ഭാര്യ ഉഷ(40), മകന്‍ സൂര്യ(18) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജയും ഉഷയും ജ്വല്ലറിയില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ ഇരുവര്‍ക്കുമിടയില്‍ വഴക്ക് ഉണ്ടാകുകയും രാജ ഉഷയെ അടിക്കുകയും ചെയ്തു.

ഇതുവഴി വന്ന പോലീസ് സംഭവത്തില്‍ ഇടപെടുകയായിരുന്നു. എന്നാല്‍ ഇത് നമ്മുടെ സ്വകാര്യ പ്രശ്‌നമാണെന്നും ഇതില്‍ പോലീസ് ഇടപെടേണ്ടതില്ലെന്നും പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് രാജയെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ചെന്ന ഭാര്യ ഉഷയെയും മകള്‍ സൂര്യയെയും പോലീസ് മര്‍ദ്ദിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. വീഡിയോ വൈറലായതോടെ മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി. മുരുകന്‍, വിജയ കുമാര്‍, നമ്മഴവര്‍ എന്നീ പോലീസുകാരാണ് കുടുംബത്തെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വന്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications