Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചരണം തടഞ്ഞ് പോലീസ്; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

ചെന്നൈ; തമിഴ്നാട്ടിൽ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചരണം പോലീസ് തടഞ്ഞു. പ്രചരണം നയിച്ച എംകെ സ്റ്റാലിന്റെ മകനും യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രചരണത്തിന് അനുമതിയില്ലെന്നും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും കാണിച്ചാണ് അറസ്റ്റ്.

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കരുണാനിധിയുടെ ജൻമഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയിൽ നിന്ന് 100 ദിവസത്തെ സംസ്ഥാന പര്യാടനത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ഉദയനിധിയുടെ നേതൃത്വത്തിലുള്ള പ്രചരണ പരിപാടിയാണ് പോലീസ് തടഞ്ഞത്. ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 234 മണ്ഡലങ്ങളും ഉൾക്കൊള്ളിച്ചാണ് പര്യടനം.

 udayanithi

തിരഞ്ഞെടുപ്പ് പ്രചരണത്തിനൊപ്പം പാർട്ടിയിലെ സ്വീകാര്യത വർധിപ്പിക്കുക കൂടി ലക്ഷ്യം വെച്ചാണ് ഉദയനിധിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പര്യടനം. കനിമൊഴി എംപി, മുൻ മന്ത്രിമാരായ കെ പൊൻമുടി, പെരിയസ്വാമി എന്നിവർ ഉൾപ്പെടെയുള്ള പാർട്ടിയിലെ പ്രമുഖ നേതാക്കളും പ്രചരണത്തിന്റെ ഭാഗമാകും.പാർട്ടിയുടെ 15 ഉന്നത നേതാക്കൾ സംസ്ഥാനത്തൊട്ടാകെ 75 ദിവസത്തിനുള്ളിൽ 1,500 യോഗങ്ങളിൽ പ്രസംഗിക്കുമെന്ന് ഡിഎംകെ പ്രിൻസിപ്പിൽ സെക്രട്ടറി കെഎൻ നെഹ്റു പറഞ്ഞു. ജനവരിയോടെ എംകെ സ്റ്റാലിനും പ്രചരണത്തിന്റെഭാഗമാകും.

ഇത്തവണ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഡിഎംകെയെ സംബന്ധിച്ച് നിർണായകമാണ്. 10 വർഷമായി പ്രതിപക്ഷത്താണ് ഡിഎംകെ. എംകെ സ്റ്റാലിൻ പാർട്ടിയുടെ അമരത്ത് എത്തിയതിന് ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പ് കൂടിയാണ് വരാനിരിക്കുന്നത്.കൊവിഡിന്റെ പശ്ചാത്തലത്തിൽ ജന സമ്പർക്കത്തിന് പരിമിതിയുണ്ട്. അതിനാൽ എംകെ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

സ്റ്റാലിൻ വീഡിയോ കോൺഫറൻസിലൂടെ ആളുകളുമായി ബന്ധപ്പെടുന്നുണ്ട്. അദ്ദേഹം പൊതുയോഗങ്ങളിൽ പങ്കെടുത്താൽ ആൾക്കൂട്ടമുണ്ടാകും ... ജനുവരിക്ക് ശേഷം അദ്ദേഹം പ്രചരണം ആരംഭിക്കും, "നെഹ്‌റു പറഞ്ഞു. അതേസമയം ഉദയനിധിയെ മുൻനിർത്തി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനെതിരെ പാർട്ടിയിൽ അതൃപ്തികൾ ഉയരുന്നുണഅട്.ഉദയനിധിയിലെ പാർട്ടിയും തിരഞ്ഞെടുപ്പിലും ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ രണ്ടാമനായി വളർത്തിക്കൊണ്ടുവരാനാണ് സ്റ്റാലിന്റെ നീക്കമെന്നാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്ന പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+