കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും, ബാരിക്കേഡുകൾ പുഴയിലെറിഞ്ഞു, ദില്ലി ചലോ മാർച്ച് തടഞ്ഞു

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തിന് എതിരെയുളള കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് വഴിയില്‍ തടഞ്ഞ് പോലീസ്. പോലീസിനേയും കേന്ദ്ര സേനയേയും ഇറക്കിയാണ് സര്‍ക്കാര്‍ പാര്‍ലമെന്റിലേക്കുളള കര്‍ഷക മാര്‍ച്ചിനെ തടയുന്നത്. ഇതോടെ ദില്ലി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണ്.

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമി? തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നത് വെളിപ്പെടുത്തി ചാണ്ടി ഉമ്മൻഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പിൻഗാമി? തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്നത് വെളിപ്പെടുത്തി ചാണ്ടി ഉമ്മൻ

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടി ഒരു കാരണവശാലും ദില്ലിയിലേക്ക് കടക്കാന്‍ കര്‍ഷകരെ അനുവദിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് പോലീസും സര്‍ക്കാരും. ഉത്തര്‍ പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും അടക്കമാണ് നൂറു കണക്കിന് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. രണ്ട് ദിവസത്തെ പ്രക്ഷോഭപരിപാടിയാണ് ദില്ലിയില്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

march

ട്രാക്ടറുകളില്‍ അടക്കമാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് എത്തുന്നത്. ഹരിയാനയിലെ അംബാലയിലും നൈനിറ്റാള്‍-ദില്ലി റോഡിലും കര്‍ഷക മാര്‍ച്ചിനെ പോലീസ് തടഞ്ഞു. പഞ്ചാബില്‍ നിന്നുളള കര്‍ഷകര്‍ക്ക് നേരെ അംബാലയില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ വഴി തടഞ്ഞ പോലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ റോഡില്‍ നിന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞു. അഞ്ച് ദേശീയപാതകളില്‍ മണ്ണിട്ട് റോഡ് അടച്ച് ദില്ലി ചലോ മാര്‍ച്ചിനെ തടയാനാണ് പോലീസ് നീക്കം.

ബിജെപിയിലേക്ക് പോകുമോ? നികേഷിന്റെ ചോദ്യത്തിന് അഡ്വ. ജയശങ്കറിന്റെ മറുപടി, പിണറായിക്ക് വിമർശനംബിജെപിയിലേക്ക് പോകുമോ? നികേഷിന്റെ ചോദ്യത്തിന് അഡ്വ. ജയശങ്കറിന്റെ മറുപടി, പിണറായിക്ക് വിമർശനം

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

ഈ അഞ്ച് ഹൈവേകള്‍ വഴിയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ദില്ലിയിലേക്ക് കടന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനുളള പദ്ധതി. കോണ്‍ക്രീറ്റ് പാളികളും മണ്ണും അടക്കം കര്‍ഷകരെ തടയാനായി ലോറികളില്‍ പോലീസ് എത്തിച്ചിട്ടുണ്ട്. കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ റോഡ് പൂര്‍ണമായും മണ്ണും കോണ്‍ക്രീറ്റ് പാളികളും ഉപയോഗിച്ച് അടയ്ക്കും. രാജ്യത്തെ ഇരുപത് കാര്‍ഷിക സംഘടനകള്‍ ആണ് ദില്ലി ചലോ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ നിന്നടക്കമുളള കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നു. പോലീസ് ബാരിക്കേഡുകളും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടും പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. സമാധാനപരമായി മാര്‍ച്ച നടത്തുകയായിരുന്ന കര്‍ഷകരെ ആണ് പോലീസിനെ ഉപയോഗിച്ച് തടയുന്നത് എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി.

English summary
Police blocked Delhi Chalo march of farmers at Delhi-Haryana border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X