കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയെ അതിര്‍ത്തിയില്‍ തടഞ്ഞ്‌ തമിഴ്‌നാട്‌ പോലീസ്‌; എഐഎഡിഎംകെ പ്രവര്‍ത്തകര്‍ കൊടി അഴിച്ച്‌ മാറ്റി

Google Oneindia Malayalam News

ബംഗളൂരു:ജയില്‍ മോചിതയായി ബംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക്‌ തിരിച്ച ജയലിളിതയുടെ തോഴി വികെ ശശികലയുടെ വാഹനവ്യൂഹം തമിഴ്‌നാട്‌ അതിര്‍ത്തിയല്‍ വെച്ച്‌ തടഞ്ഞ്‌ തമിഴ്‌നാട്‌ പൊലീസ്‌. വാഹനത്തില്‍ കെട്ടിയിരുന്നു എഐഎഡിഎംകെ പതാക എഐഎഡിഎംകെ പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റി. എന്നാല്‍ പൊലീസിനെ മറികടന്ന്‌ ശശികല കൊടി വെച്ച്‌ മറ്റൊരു കാറില്‍ യാത്ര തുടരുകയാണ്‌.

ശശികല എഐഎഡിഎംകെയുടെ കൊടി ഉപയോഗിക്കുന്നതിനെതിരെ എഐഎഡിഎംകെ മന്ത്രിമാര്‍ പൊലീസിന്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഭീഷണി വകവെക്കാതെയാണ്‌ പാര്‍ട്ടി കൊടി വെച്ച കാറില്‍ ശശികല സഞ്ചരിക്കുന്നത്‌.

sasikal

2017ല്‍ അഴിമതിക്കേസില്‍ നാല്‌ വര്‍ഷം ശിക്ഷ ലഭിച്ച ശശികല ജയില്‍ മോചിതയായതിന്‌ ശേഷമാണ്‌ ചെന്നൈയിലേക്ക്‌ വരുന്നത്‌. ഇതേ കേസില്‍ കോടതി തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജലളിതയേയും ശിക്ഷിച്ചിരുന്നു. കഴിഞ്ഞ ജനുവരി 27ന്‌ ശശികല ജയില്‍ മോചിതയായെങ്കിലും കൊവിഡ്‌ മൂലം ആശുപത്രിയില്‍ കഴിയുകയായിരുന്നു.

പച്ച സാരി ധരിച്ച്‌ എഐഎഡിഎകെയുടെ കൊടിവെച്ച കാറില്‍ മുന്‍ സീറ്റിലിരുന്നാണ്‌ ശശികലയുടെ യാത്ര. 2017ല്‍ ജിലില്‍ പോകുന്നതിന്‌ മുന്‍പ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ശശികല. അത്‌കൊണ്ട്‌ തന്നെ ശശികല പാര്‍ട്ടിയുടെ കൊടി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ്‌ ശശികലയെ അനുകൂലിക്കുന്നവരുടെ വാദം.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

മുപ്പതിലധികം കാറുകളുടെ ഒരു വന്‍ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ്‌ ശശികല ചെന്നൈയിലേക്ക്‌ യാത്ര ചെയ്യുന്നത്‌. ശസികലയുടെ ഗംഗപ്രവേശനത്തെ തുടര്‍ന്ന്‌ ചെന്നൈയിലെ എഐഎഡിഎകെ തലസ്ഥാനത്തിന്‌ കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശശികല മുഖ്യമന്ത്രി പദവി ഏറ്റെടുക്കുന്നതിന്‌ മുമ്പാണ്‌ അഴിമതിക്കേസില്‍ അകത്ത്‌ പോകുന്നത്‌. ശശികല തിരിച്ചുവരുന്നത്‌ വലിയ രാഷ്ട്‌ടീയ നാടകങ്ങള്‍ക്കായിരിക്കും തമിഴ്‌നാട്‌ സാക്ഷ്യം വഹിക്കുകയെന്നത്‌ വ്യക്തമാണ്

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

English summary
police blocked vk sasikala vehicle in tamil nadu boarder but sasikala conitnue her journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X