കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങൾക്ക് ഭീഷണിയായി ഗ്യാസ് റീഫില്ലിങ്; ഗ്യാസ് മറിച്ച് വിൽക്കുന്ന സംഘം പിടിയിൽ!

Google Oneindia Malayalam News

ബെംഗളൂരു: എൽപിജി ഗ്യാസ് മറിച്ച് വിൽക്കുന്ന സംഘം ബെംഗളൂരുവിൽ അറസ്റ്റിൽ. റസിഡൻഷ്യൽ ഏരിയയിലെ ചെറിയ കെട്ടിടത്തിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. കെങ്കേരിക്കടുത്തുള്ള ഉത്തരഹള്ളി മെയിൻ റോഡിനടുത്തുള്ള തെങ്ങിൻ തോപ്പിലാണ് ഇവരുടെ ഗോഡൗൺ. വലിയ എൽപിജി സിലിണ്ടറിൽ നിന്നും ചെറിയ സിലിണ്ടറിലേക്ക് മാറ്റിയാണ് ഉപഭോക്താക്കൾക്ക് ഇവർ ഗ്യാസ് എത്തിച്ചു കൊടുക്കുന്നത്.

മോദി തരംഗം മാഞ്ഞു; ഇനി രാഹുലിന്റെ കാലം, രാജ്യത്തെ നയിക്കാൻ രാഹുലിന് പ്രാപ്തിയുണ്ടെന്ന് ശിവസേന!മോദി തരംഗം മാഞ്ഞു; ഇനി രാഹുലിന്റെ കാലം, രാജ്യത്തെ നയിക്കാൻ രാഹുലിന് പ്രാപ്തിയുണ്ടെന്ന് ശിവസേന!

അന്യസംസ്ഥാന തൊഴിലാളികളാണ് ഇത്തരം റാക്കറ്റുകളെ സമീപിക്കുന്നതെന്ന് പോലീസ് പറയുന്നു. നിയമവിരുദ്ധ എൽപിജി റീഫില്ലിങ് സെന്റർ അപകടകരമാണെന്ന് പോലീസ് പറയുന്നു. സുശീൽ കുമാർ, ശിവരാജ് ബിഎൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഇവരുടെ താവളത്തിലെത്തുമ്പോൾ രണ്ട് പേരും അപക്വമായ രീതിയിൽ പൈപ്പ് ഉപയോഗിച്ച് സിലിണ്ടറിൽ ഗ്യാസ് നിറക്കുകയായിരുന്നു.

ജനങ്ങൾക്ക് ഭീഷണി

ജനങ്ങൾക്ക് ഭീഷണി

റസിഡൻഷ്യൽ ഏരിയകളിലാണ് ഇത്തരത്തിൽ നിയമ വിരുദ്ധമായ പ്രവർത്തനം നടത്തുന്നത്. ഇത് അപകടകരമാണ്. ഇത്തരം സ്ഥാപനങ്ങളെല്ലാം നിർത്തലാക്കാനുള്ള പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജിതേന്ദ്ര കവഗവി പറഞ്ഞു.

ഗ്യാസ് നിറക്കുന്നത് അപക്വമായ രീതിയിൽ

ഗ്യാസ് നിറക്കുന്നത് അപക്വമായ രീതിയിൽ

സുശീൽ കുമാർ, ശിവരാജ് ബിഎൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഗോഡൗമിൽ പരിശോധനയ്ക്കെത്തിയപ്പോൾ രണ്ട് പോരും 3 കിലോ ഗ്രാം നിറയ്ക്കുകയായിരുന്നു. പൈപ്പ് വച്ച് അപക്വമായ രീതിയിലായിരുന്നു സിലിണ്ടർ നിറച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. റസിഡൻഷ്യൽ ഏരിയകൾക്ക് സമീപം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഭീഷണിയാണ്.

പോലീസ് നിരീക്ഷണത്തിൽ

പോലീസ് നിരീക്ഷണത്തിൽ

116 സിലിണ്ടറുകൾ പോലീസ് പിടിച്ചെടുത്തു. മാരുതി ഒമ്നി വാനിലും ഗുഡ്സ് ഓട്ടോ റിക്ഷയിലുമാണ് സിലിണ്ടർ ഉപഭോക്താക്കൾക്ക് എത്തിക്കുന്നത്. ഇത്തരം സംഘങ്ങൾ സിലിണ്ടർ‌ റീഫിൽ ചെയ്ത് ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിന് മുന്നേ എങ്ങിനെ ഇത്രത്തോളം എൽപിജി സിലിണ്ടറുകൾ കിട്ടി എന്നത് നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ഏറ്റവും വലിയ ഗോഡൗൺ കങ്കേരിയിൽ

ഏറ്റവും വലിയ ഗോഡൗൺ കങ്കേരിയിൽ

കങ്കേരിയിലെ ഗോഡൗൺ ഇത്തരത്തിൽ ചെറിയ സിലിണ്ടറിലേക്ക് പൈപ്പ് വച്ച് എൽപിജി റീഫിൽ ചെയ്യുന്ന ഏറ്റവും വലിയ കേന്ദ്രമാണെന്ന് പോലീസ് പറഞ്ഞു. ഒരു സുരക്ഷിതത്വവും ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ നാടിന് തന്നെ ആപത്താണ്. ഏപ്പോൾ വേണമെങ്കിലും ഒരു പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. കങ്കേരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

English summary
The Central Crime Branch investigating an illegal LPG cylinder refilling racket found out that the racket was operating from a small residential building and a godown amid a coconut grove on Uttarahalli Main Road near Kengeri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X