മുസ്ലീമിനെ വിവാഹം കഴിക്കാന്‍ യുവതി മതം മാറി, പക്ഷേ...
ദില്ലി: മുസ്ലീം യുവാവിനൊപ്പം ഹിന്ദു യുവതി ഒളിച്ചോടിപ്പോയ സംഭവം ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് ബജ്‌റംഗ് ദള്‍. എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് പെണ്‍കുട്ടി.
ഗ്വാളിയോറിലാണ് സംഭവം. മകളെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ സംഭവം ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

സംഭവം വിവാദമായപ്പോള്‍ യുവതി തന്നെ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഇറങ്ങിപ്പോയതാണെന്നും മതം മാറി വിവാഹം കഴിച്ചുവെന്നും യുവതി പോലീസിനെ അറിയിച്ചു. ഒരു തരത്തിലും ഉള്ള ഭീഷണിക്കും താന്‍ വിധേയയായിട്ടില്ലെന്നും യുവതി വ്യക്തമാക്കി.
എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ പോലീസ് ഉടക്കി. മാതം മാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമല്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ വിവാഹത്തിന് നിയമസാധുതയില്ലെന്നും പോലീസ് വ്യക്തമാക്കി.
മകളെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കിയ പിതാവ് തന്നെയാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരേയും സമീപിച്ചത്. പിന്നീട് ഇവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങാന്‍ വിസമ്മതിക്കുകയായിരുന്നു.
പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും പിന്നീട് കോടതിയില്‍ ഹാജരാക്കി. ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.












Click it and Unblock the Notifications