കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ക്യാന്റീനില്‍ വേലക്കാരായി കുട്ടികള്‍!!! പ്രതിഷേധം ശക്തം

സെക്കന്തരാബാദിലേയും റച്ചോദയിലേയും പോലീസ് ക്യാമ്പുകളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

  • By മരിയ
Google Oneindia Malayalam News

ഹൈദരാബാദ്: പോലീസ് ക്യാന്റീനുകളില്‍ ജോലിയ്ക്ക് പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ ഉപയോഗിയ്ക്കുന്നതായി പരാതി. സെക്കന്തരാബാദിലേയും റച്ചോദയിലേയും പോലീസ് ക്യാമ്പുകളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ജോലി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ചിത്രത്തെ കുറിച്ച് അന്വേഷിയ്ക്കുമെന്ന് പോലീസ് കമ്മീഷണര്‍ സന്ദീപ് ഷാദിയ അറിയിച്ചു.

Child labour

ഹൈദരാബാദിലെ സന്നദ്ധ സംഘടനകളാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ക്യാമ്പില്‍ എത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കുട്ടികളെ ജോലിയ്ക്ക് നിര്‍ത്തുന്നതായി അറിയാമായിരുന്നെന്നും സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തു.

14 വയസ്സുള്ള പെണ്‍കുട്ടി പാത്രം കഴുകുന്ന ചിത്രങ്ങളാണ് പുറത്തുവയ്ക്കുന്നത്. ബാലവേലയ്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പോലീസുകാര്‍ തന്നെ കുട്ടികളെ ജോലിയ്ക്ക് നിര്‍ത്തുന്നത് അംഗീകരിയ്ക്കാനാവില്ലെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.

English summary
The picture of a minor girl cleaning vessels in the canteen on the Cyberabad and Rachakonda police commissionerate campus in Gachibowli has gone viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X