രണ്ട് കണ്ടെയ്‌നറും 1600 കോടി രൂപയും; കരൂരില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം
ഈറോഡ്: കരൂരിനു സമീപം കണ്ടെയ്‌നറില്‍ 1600 കോടി രൂപ കണ്ടെടുത്തു. അവരക്കുറിച്ചി ബൈപ്പാസില്‍ തകരാറായി നിന്ന രണ്ട് കണ്ടെയ്‌നറുകളിലാണ് 1600 കോടി രൂപ സൂക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാര്‍ കണ്ടെയ്‌നര്‍ ലോറിക്ക് സംരക്ഷണം നല്‍കിയിരിക്കുകയാണ്. മൈസൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കണ്ടെയ്‌നറുകളാണിത്. എന്നാല്‍ ഇതിനുള്ളിലെ പണം ആരുടേതാണെന്നോ എന്താവശ്യത്തിന് കൊണ്ടു പോകുകയാണെന്നോ ഒരു വിവരവും ലഭിച്ചിട്ടില്ല. കണ്ടെയ്‌നര്‍ ലോറികളില്‍ പണം കൊണ്ട് പോകുന്നത് കൂടുതല്‍ അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ സംഭവം.

കഴിഞ്ഞ മാസം ഇതുപോലെ കോടികളുമായി ഹൈദരാബാദിലേക്ക് പോയ രണ്ട് കണ്ടെയ്‌നര്‍ ലോറികള്‍ തിരുപ്പൂരിനു സമീപം പിടിച്ചെടുത്തിരുന്നു. പിന്നീട് റിസര്‍വ്വ് ബാങ്കിന്റെ രേഖകള്‍ നല്‍കി കണ്ടെയ്‌നര്‍ തിരിച്ചയക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.












Click it and Unblock the Notifications