കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദത്തില്‍ കുരുങ്ങി രൂപയും ദിലീപ് ഘോഷും: പോലീസ് കേസെടുത്തു, മമതയ്ക്കെതിരെ ഭീഷണിയുമായി ഘോഷ്!!

വിവാദ പ്രസ്താവനയിലാണ് രൂപ ഗാംഗുലിയ്ക്കും ദിലീപ് ഘോഷിനുമെതിരെ കേസെടുത്തിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: ബിജെപി രാജ്യസഭാംഗം രൂപ ഗാംഗുലിയ്ക്കെതിരെ എഫ്ഐആര്‍. സ്ത്രീ സുരക്ഷയമുമായി ബന്ധപ്പെട്ട് രൂപ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. രൂപ ഗാംഗുലിയ്ക്ക് പുറമേ ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഖരക്പൂരില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു മമതാ ബാനര്‍ജിയ്ക്കെതിരെ ദിലീപ് ഷോഷ് വിവാദ പരാമര്‍ശം.

മമതാബാനര്‍ജിയുടെ ഔദാര്യമില്ലെങ്കില്‍ സംസ്ഥാനത്തെത്തുന്ന സ്ത്രീകളും കുട്ടികളും ബലാത്സംഗത്തിന് ഇരയാക്കപ്പെടുമെന്ന് രൂപ ഗാംഗുലി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് വഴിയൊരുക്കിയത്. രൂപ ഗാംഗുലിയുടെ പ്രസ്താവന സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അപമാനമാണെന്ന് ചൂണ്ടിക്കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സോവന്‍ദേവ് ചാറ്റര്‍ജി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായെങ്കിലും തന്‍റെ നിലപാടിലുറച്ച് നില്‍ക്കുന്ന രൂപ ഗാംഗുലി മമതയെ പിന്തുണയ്ക്കുന്നര്‍ ഭാര്യയെയും പെണ്‍മക്കളെയും ബംഗാളിലേയ്ക്ക് അയയ്ക്ക ണമെന്നും 15 ദിവസം പിന്നിട്ടിട്ടും അതിക്രമത്തിന് ഇരയായില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കാമെന്നാണ് രൂപയുടെ വാദം. ബംഗാളിലെ സാമുദായിക കലാപങ്ങളുടെ സാഹചര്യത്തില്‍ ജൂലൈ 15 നായിരുന്നു രൂപയുടെ വിവാദ പ്രസ്താവന.

roopaganguly

മമതാ ബാനര്‍ജിയ്ക്കെതിരെ നടത്തിയ പരാര്‍മശത്തില്‍ ദിലീപ് ഷോഘിനെതിരെ തൃണമൂല്‍ നേതാക്കളാണ് പരാതി നല്‍കിയത്. തനിയ്ക്കെതിരെ നടപടി സ്വീകരിക്കുന്ന പക്ഷം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് തീവെയ്ക്കുമെന്ന ഭീഷണിയുയര്‍ത്തി ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു.

പശ്ചിമ ബംഗാളില്‍ സാമുദായിക കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അറസ്റ്റിലായ സംഭവത്തിന് പിന്നാലെയാണ് രൂപയുടെ പ്രസ്താവന. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിലാണ് ബിജെപിയുടെ അസനോല്‍ ജില്ലയുടെ ഐടി സെല്ലിന്‍റെ ചുമതലയുള്ള തരുണ്‍ സെന്‍ ഗുപ്ത അറസ്റ്റിലായിട്ടുള്ളത്. ബംഗാളിലെ സിഐഡി വിഭാഗമാണ് നേതാവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
Police cases were lodged on Saturday against BJP Rajya Sabha member Roopa Ganguly and party's West Bengal unit chief Dilip Ghosh for making controversial remarks about women safety in the state and targeting Chief Minister Mamata Banerjee respectively.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X