Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ത്ഥിക്കെതിരെ കേസ്!!

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച മലയാളി വിദ്യാര്‍ത്ഥി സൂരജിനെതിരെ കേസെടുത്തു. ചെന്നൈ കോട്ടൂര്‍പുരം പോലീസാണ് കേസെടുത്തത്.

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച മലയാളി വിദ്യാര്‍ത്ഥി സൂരജിനെതിരെ കേസെടുത്തു. ചെന്നൈ കോട്ടൂര്‍പുരം പോലീസാണ് കേസെടുത്തത്. വിദ്യാര്‍ത്ഥികളെ മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. സൂരജിനെ മര്‍ദിച്ച എട്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഓഷ്യന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മനീഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സൂരജിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. നൂറിലേറെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നത്.

xbeef-fest

ബീഫ് വിതരണം ചെയ്തും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു. കോളേജിന് അകത്തും പുറത്തുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. ഞായറാഴ്ചയാണ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചതിന്റെ പേരിലാണ് മലയാളി വിദ്യാര്‍ത്ഥി സൂരജിനെ ക്രൂരമായി മര്‍ദിച്ചത്.

എയ്‌റോസ് സ്‌പേസ് വിഭാഗത്തിലെ പിഎച്ച്ഡി സ്‌കോളറാണ് മര്‍ദനമേറ്റ സൂരജ്. മര്‍ദനത്തില്‍ സൂരജിന്റെ കണ്ണിന് കാര്യമായ പരിക്കേറ്റിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+