ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വിളിച്ചുവരുത്തി സിനിമാപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു;വ്യവസായിക്കെതിരെ കേസ്
ബെംഗളൂരു: സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ ഹോട്ടൽമുറിയിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിയായ വ്യവസായിയെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ഊർജിതമാക്കി പോലീസ്.
സോഫ്റ്റ് വെയർ എൻജിനീയറായ 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കുബോൺ പാർക്ക് പോലീസിൽ പീഡനപരാതി നൽകിയത്. ബിസിനസ് ആവശ്യത്തിനെന്ന പേരിൽ പഞ്ചനക്ഷത്ര ഹോട്ടൽമുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

തമിഴ്നാട് സ്വദേശിയായ വ്യവസായിയും യുവതിയും പരിചയക്കാരായിരുന്നു. ഓഗസ്റ്റ് ആറിന് ഒരു സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന്റെ ചർച്ചകൾക്കാണെന്ന് പറഞ്ഞായിരുന്നു ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽമുറിയിലേക്ക് പ്രതി യുവതിയെ വിളിച്ചുവരുത്തിയത്. പിന്നാലെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ഓഗസ്റ്റ് പത്തിനാണ് യുവതി ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകുന്നത്.
സോഫ്റ്റ് വെയർ എൻജിനീയറായ യുവതി ഇപ്പോൾ സിനിമയിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ്വെയർ നിർമിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായുള്ള സാമ്പത്തിക സഹായത്തിനായാണ് യുവതി വ്യവസായിയെ സമീപിച്ചതെന്നാണ് വിവരം.
എന്നാൽ ഇയാൾ ഈ സാഹചര്യം മുതലെടുക്കുകയായിരുന്നു, ഹോട്ടലിൽ എത്തിയ യുവതിയെ വ്യവസായി, ബലമായി കടന്നുപിടിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
ആരാധകന്റെ സ്‌നേഹം കണ്ട് കണ്ണ് തള്ളി ലക്ഷ്മി നക്ഷത്ര; ഇങ്ങനെയുണ്ടോ ഒരു സ്‌നേഹം...
സംഭവശേഷം കടുത്ത മാനസികആഘാതത്തിലായിരുന്ന യുവതി, നാല് ദിവസത്തിനുശേഷമാണ് പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ ഐപിസി 376 പ്രകാരം വ്യവസായിക്കെതിരേ കേസെടുത്ത പോലീസ് അന്വേഷണം ശക്തമാക്കിയതായും അറിയിച്ചു. സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ വ്യവസായിയെ പിടികൂടാൻ ബെംഗളൂരു കുബോൺ പാർക്ക് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications