കുട്ടികളെ കൊണ്ട് പൊലീസ് ബാലവേല ചെയ്യിപ്പിച്ചു

വഴിയോരത്ത് ഇളനീര്‍ വില്‍പ്പന നടത്തുകയും അവിടെ തന്നെ താമസിയ്ക്കുകയും ചെയ്യുന്ന ഒരു കുടംബത്തിലെ രണ്ട് കുട്ടികളെ കൊണ്ടാണ് പൊലീസ് പണിയെടുപ്പിച്ചത്. വീട്ടിലെത്തി നിര്‍ബന്ധിച്ച് കുട്ടികളെ സ്റ്റേഷിന്‍ കൂട്ടിക്കൊണ്ട് വന്നു. അതിന് ശേഷം പെയിന്റിംഗ് കഴിഞ്ഞ സ്റ്റേഷന്‍ രണ്ട് മണിയ്ക്കൂറോളം വൃത്തിയാക്കിപ്പിച്ചു. ഡെയ്‌ലിഭാസ്‌ക്കറാണ് വാര്‍ത്ത പുറത്ത് വിട്ടത്.
12ഓളം പൊലീസുകാര്‍ മാത്രമുള്ള സ്റ്റേഷനിലാണ് പെണ്‍കുട്ടികള്‍ ജോലി ചെയ്തത്. സ്‌റ്റേഷനിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ എല്ലാം തുടച്ച് വൃത്തിയാക്കിയ ശേഷമാണ് കുട്ടികളെ വിട്ടത്. സിസിടിവിയില്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ ഉണ്ട്. ശിശുസംരക്ഷണ നിയമപ്രകാരവും മറ്റും പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications