കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ കൊണ്ട് പൊലീസ് ബാലവേല ചെയ്യിപ്പിച്ചു

  • By Meera Balan
Google Oneindia Malayalam News

Crime
ഭോപ്പാല്‍: നിയമപാലകര്‍ തന്നെ നിയമത്തെ ദുരുപയോഗം ചെയ്താല്‍ രാജ്യത്തിന്റെ അവസ്ഥയെന്താകും. ബാലവേല രാജ്യത്ത് നിരോധിച്ച സാഹചര്യത്തില്‍ അത് തടയേണ്ടതില്‍ പ്രധാന പങ്ക് വഹിയ്ക്കുന്നവരാണ് പൊലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍. എന്നാല്‍ ഇവര്‍ തന്നെ ഇത്തരം നിയമലംഘനം നടത്തിയാലോ. ഭോപ്പാലിലെ ഹോഷംഗബാദില്‍ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെക്കൊണ്ട് സ്റ്റേഷന്‍ വൃത്തിയാക്കിച്ചു.

വഴിയോരത്ത് ഇളനീര്‍ വില്‍പ്പന നടത്തുകയും അവിടെ തന്നെ താമസിയ്ക്കുകയും ചെയ്യുന്ന ഒരു കുടംബത്തിലെ രണ്ട് കുട്ടികളെ കൊണ്ടാണ് പൊലീസ് പണിയെടുപ്പിച്ചത്. വീട്ടിലെത്തി നിര്‍ബന്ധിച്ച് കുട്ടികളെ സ്റ്റേഷിന്‍ കൂട്ടിക്കൊണ്ട് വന്നു. അതിന് ശേഷം പെയിന്റിംഗ് കഴിഞ്ഞ സ്റ്റേഷന്‍ രണ്ട് മണിയ്ക്കൂറോളം വൃത്തിയാക്കിപ്പിച്ചു. ഡെയ്‌ലിഭാസ്‌ക്കറാണ് വാര്‍ത്ത പുറത്ത് വിട്ടത്.

12ഓളം പൊലീസുകാര്‍ മാത്രമുള്ള സ്റ്റേഷനിലാണ് പെണ്‍കുട്ടികള്‍ ജോലി ചെയ്തത്. സ്‌റ്റേഷനിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ എല്ലാം തുടച്ച് വൃത്തിയാക്കിയ ശേഷമാണ് കുട്ടികളെ വിട്ടത്. സിസിടിവിയില്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ ഉണ്ട്. ശിശുസംരക്ഷണ നിയമപ്രകാരവും മറ്റും പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
MP Police officials caught on camera forcing minor girls to sweep and dust police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X