ആവശ്യക്കാര്‍ ചമഞ്ഞെത്തി, മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച അമ്മയെ കുടുക്കിയതിങ്ങനെ...
മുംബൈ: പ്രായപൂര്‍ത്തിയാവാത്ത മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച അമ്മ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാവാത്ത മകളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നുവെന്ന് ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് സെല്ലിന് ലഭിച്ച പരാതിയിന്മേല്‍ റബോഡി പോലീസാണ് 40കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തത്. വിവരം ലഭിച്ചതോടെ താനെ പോലീസാണ് സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് സംഘത്തെ അയച്ചത്.
59കാരനായ മഹേഷ് വര്‍ഹാദി എന്നയാള്‍ക്കൊപ്പം റബോഡി കാസ്റ്റില്‍ മില്‍ പ്രദേശത്ത് റസ്റ്റോറന്റ് നടത്തിവരികയാണ് അവര്‍.റസ്റ്റോറന്റിന്റെ മറവിലാണ് ഇവര്‍ മകളെ വിറ്റ് പണമുണ്ടാക്കുന്നത്. പെണ്‍കുട്ടിക്കായെത്തിയ ആവശ്യക്കാരന്ന നിലയില്‍ റസ്‌റ്റോറന്റിലെത്തിയ പോലീസ് സംഘമാണ് സ്ത്രീയെ വലയിലാക്കിയത്.

അറസ്റ്റിനെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. മനുഷ്യക്കടത്ത്, പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കല്‍, പെണ്‍കുട്ടിയെ ഉപയോഗിച്ച് പണം സമ്പാദിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.












Click it and Unblock the Notifications