ശ്രീകമാർ മേനോനെതിരായ പരാതി: മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി, മോശക്കാരിയാക്കാൻ ശ്രമമെന്ന്!!
തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോന് എതിരായ പരാതിയിൽ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി. സോഷ്യൽ മീഡിയ വഴി ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയെന്നും വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നുമാണ് മൊഴിയിൽ പറയുന്നത്. തൃശൂർ ബ്രാഞ്ച് എസിപി സിഡി ശ്രീനിവാസനാണ് മഞ്ജുവാര്യരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയത്.
ഈ മാസം 21നാണ് ശ്രീകമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ചൂണ്ടിക്കാണിച്ച് മഞ്ജു വാര്യർ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംവിധായകൻ ശ്രീകുമാർ, മേനോൻ സുഹൃത്തുക്കൾ എന്നിവരിൽ നിന്നായി ഭീഷണിയുണ്ടെന്നാണ് മഞ്ജു പരാതിയിൽ ചൂണ്ടിക്കാണിച്ചത്.

അതേ സമയം ഒദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ലെറ്റർ പാഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയക്കുന്നതായും മഞ്ജു പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മഞ്ജുവിന്റെ പരാതി സ്വീകരിച്ച ഡിജിപി ലോക്നാഥ് ബെഹ്റ സംവിധായകനെതിരെ കേസെുക്കാൻ തൃശൂർ പോലീസിന് നിർദേശം നൽകുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയത്.
ശ്രീകുമാർ മേനോൻ സംവിധായകനായി പുറത്തിറങ്ങിയ ഒടിയൻ സിനിമക്ക് ശേഷം തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഒരു സുഹൃത്തുമാണെന്നും മഞ്ജു പരാതിയിൽ ആരോപിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാർ മേനോൻ മഞ്ജുവിന്റെ പരാതിയോട് പ്രതികരിച്ചത്. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications