കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗലൂരുവില്‍ തൊഗാഡിയയുടെ പ്രസംഗം സംപ്രേഷണം ചെയ്യരുത്

  • By Sruthi K M
Google Oneindia Malayalam News

ബെംഗലൂരു: വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ തൊഗാഡിയയുടെ പ്രസംഗവും സംപ്രേഷണം ചെയ്യരുതെന്ന് നിര്‍ദ്ദേശം. ബെംഗലൂരുവില്‍ നടക്കുന്ന ഹിന്ദു വിരാട് സമാവേശ ചടങ്ങില്‍ പ്രവീണ്‍ തൊഗാഡിയയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുമെന്ന് വിഎച്ച്പി പറഞ്ഞിരുന്നു. എന്നാല്‍ പ്രസംഗം സംപ്രേഷണം ചെയ്യുന്നതില്‍ പോലീസ് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

പ്രകോപനപരവും തീവ്രഹിന്ദുത്വപരവുമായ പ്രസംഗങ്ങള്‍ തൊടുത്തുവിടുന്ന തൊഗാഡിയയ്ക്ക് ഫെബ്രുവരി അഞ്ച് മുതല്‍ പതിനൊന്ന് വരെ ബെംഗലൂരുവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അടുത്ത രണ്ടു ദിവസത്തേക്ക് തൊഗാഡിയയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങളോ ശബ്ദങ്ങളോ പുറത്തുവിടരുതെന്ന് പറഞ്ഞ് ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നത്.

pravin-togadia

തൊഗാഡിയയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്താല്‍ നഗരത്തിലെ സമാധാനത്തിന് ഭീഷണിയാകുമെന്നും, മതവികാരങ്ങള്‍ വ്രണപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നുമാണ് സിറ്റി പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡി പ്രസ്താവനയില്‍ പറയുന്നത്. പ്രസംഗങ്ങള്‍ നടത്തി വിവാദങ്ങള്‍ അഴിച്ചുവിടുന്ന തൊഗാഡിയയ്ക്ക് കഴിഞ്ഞ ആഴ്ചയാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

എന്നാല്‍ തൊഗാഡിയയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി വിഎച്ച്പി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മഞ്ജുനാഥ് സ്വാമി അറിയിച്ചിരുന്നു. പോലീസ് ഉത്തരവ് സ്‌റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

English summary
Police commissioner bans vhp leader Praveen togadia speech for two days in Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X