അല്ലു അര്‍ജുന് വീണ്ടും കുരുക്ക്; ആളുകളെ വഴിതെറ്റിക്കുന്നു, പൊലീസില്‍ പരാതിയുമായി സാമൂഹിക പ്രവര്‍ത്തകന്‍
ഹൈദരാബാദ്: തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് അല്ലു അര്‍ജുന്‍. താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം പുഷ്പയായിരുന്നു. ഈ ചിത്രം ഇന്ത്യയാകെ തരംഗമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരം ഇപ്പോള്‍ ഒരു കുരുക്കില്‍പ്പെട്ടിരിക്കുകയാണ്. താരം അഭിനയിച്ച ഒരു പരസ്യം ആളുകളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പൊലീസില്‍ കേസ് കൊടുത്തിരിക്കുകയാണ്. അല്ലു ഏറ്റവും ഒടുവിലായി അഭിനയിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

അല്ലു അര്‍ജുനെ മുഖമുദ്രയാക്കിയ പ്രത്യേക പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കിയതുമാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ കോത ഉപേന്ദര്‍ റെഡ്ഡി അവകാശപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് അല്ലു അര്‍ജുനെതിരെയും വ്യാജ വിവരങ്ങള്‍ നല്‍കിയതിന് വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയും കോത ഉപേന്ദര്‍ റെഡ്ഡി അംബര്‍പേട്ട് പോലീസില്‍ പരാതി

അല്ലു അര്‍ജുനും ആ വിദ്യാഭ്യാസ സ്ഥാപനവും ജനങ്ങളെ കബളിപ്പിച്ചതിന് പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോത ഉപേന്ദര്‍ റെഡ്ഡി ആവശ്യപ്പെട്ടു. അതേസമയം, നേരത്തെ ഒരു ഫുഡ് ഡെലിവറി ആപ്പിന് വേണ്ടി പരസ്യം ചെയ്തതിന് അല്ലു അര്‍ജുന്‍ അപവാദങ്ങള്‍ നേരിട്ടിരുന്നു. അതിന് പിന്നാലെയാണ് പുതിയ പരസ്യ വിവാദം. സര്‍ക്കാര്‍ ട്രാന്‍സിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് ഒരു ബൈക്ക് ആപ്പ് പ്രമോട്ട് ചെയ്തതിന് അദ്ദേഹത്തിന് മുന്നറിയിപ്പ് പോലും ലഭിച്ചിരുന്നു.

അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് ട്രാഫിക് നിയമങ്ങല്‍ ലംഘിച്ചതിന് അല്ലു അര്‍ജുന് പൊലീസ് പിഴയിട്ടിരുന്നു. തന്റെ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ലക്ഷ്വറി എസ് യു വിയില്‍ ടിന്റ് ഗ്ലാസ് ഉള്ളതിനാല്‍ ഹൈദരാബാദ് പൊലീസ് താരത്തിന് പിഴ ചുമത്തി എന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് പോലീസ് താരത്തിന് 700 രൂപയാണ് പിഴ ചുമത്തിയത്.

നിറമുള്ള വിന്‍ഡോ ഷീല്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഹൈദരാബാദിലെ നടന്റെ കാര്‍ തടഞ്ഞു. 2012 ല്‍, കാറുകളില്‍ സണ്‍ ഫിലിം പോലുള്ള മറ്റ് വസ്തുക്കളും ടിന്റഡ് ഗ്ലാസുകളും ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി നിയമം പാസാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിന് പൊലീസ് പിഴയിട്ടത്.

പുഷ്പയാണ് അല്ലു അര്‍ജുന്റെതായി അവസാനം പുറത്തിറങ്ങിയ സിനിമ. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. ഹിന്ദി ബോക്‌സ് ഓഫീസിലും പുഷ്പ വന്‍ വിജയം നേടിയിരുന്നു. പുഷ്പയിലെ ഡയലോഗും പാട്ടുകളും വന്‍ ഹിറ്റായിരുന്നു.

ബോക്‌സ് ഓഫീസില്‍ 365 കോടി നേടി 2021-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായി പുഷ്പ മാറിയിരുന്നു. കൂടാതെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തെലുങ്ക് ചിത്രങ്ങളുടെ പട്ടികയിലും പുഷ്പ ഇടം പിടിച്ചു.












Click it and Unblock the Notifications