Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ സ്‌റ്റേഷനില്‍ കൂട്ട ബലാല്‍സംഗം; ഇരയായത് ഹെഡ് കോണ്‍സ്റ്റബിള്‍!! ഞെട്ടിപ്പിക്കുന്ന സംഭവം

ഛണ്ഡീഗഡ്: വനിതാ പോലീസ് സ്‌റ്റേഷനില്‍ പീഡനം. പോലീസ് കോണ്‍സ്റ്റബിളിനെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ആരെയും പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഹരിയാനയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബലാല്‍സംഗത്തിന് ഇരകളാകുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പോലീസ് സ്‌റ്റേഷനിലാണ് പോലീസുകാരി ബലാല്‍സംഗം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

 എവിടെയും രക്ഷയില്ല

എവിടെയും രക്ഷയില്ല

രാജ്യത്ത് സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണെന്ന് കാണിക്കുന്നതാണ് പുതിയ സംഭവം. പോലീസ് സ്‌റ്റേഷനില്‍ പീഡനം നടന്നുവെന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. അതും വനിതാ പോലീസ് സ്‌റ്റേഷനില്‍. വനിതകള്‍ക്ക് ഭയമില്ലാതെ പരാതി പറയാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പോലീസ് സ്‌റ്റേഷന്‍ സര്‍ക്കാര്‍ ഒരുക്കിയത്.

 സംഭവം ഇവിടെ

സംഭവം ഇവിടെ

ഫരീദാബാദിലെ പല്‍വാളിലുള്ള പോലീസ് സ്‌റ്റേഷനിലാണ് വനിതാ കോണ്‍സ്റ്റബിള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങള്‍ ഏറെയുള്ള സംസ്ഥാനമാണ് ഹരിയാന. സ്ത്രീകള്‍ക്കെതിരെയും ഇവിടെ അക്രമങ്ങള്‍ പതിവാണ്. പലരും പരാതി പറയാന്‍ തയ്യാറാകാറില്ല.

കത്തി കാട്ടി ഭീഷണിപ്പെടുത്തി....

കത്തി കാട്ടി ഭീഷണിപ്പെടുത്തി....

പരാതി പറയാന്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വനിതാ പോലീസ് സ്‌റ്റേഷന്‍ രൂപീകരിച്ചത്. എന്നാല്‍ ഈ സ്റ്റേഷനുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പുതിയ സംഭവം വ്യക്തമാക്കുന്നു. കത്തി കാട്ടിയാണ് വനിതാ പോലീസിനെ പീഡിപ്പിച്ചതത്രെ.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

മൂന്നുപേരാണ് സ്റ്റേഷനകത്ത് കടന്നത്. കൂടെ വന്നവര്‍ പുറത്തുനില്‍ക്കുന്നുണ്ടായിരുന്നു. രണ്ടുപേരാണ് പീഡിപ്പിച്ചതെന്ന് ആക്രമിക്കപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ പറഞ്ഞു. കത്തി കാട്ടിയാണ് ബലാല്‍സംഗം ചെയ്തതെന്നും അവര്‍ വിശദീകരിച്ചു.

ആരെയും പിടികൂടിയില്ല

ആരെയും പിടികൂടിയില്ല

സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് അക്രമികള്‍ ഭീഷണി മുഴക്കിയത്രെ. അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇരയ്ക്ക് നേരത്തെ അറിയാം

ഇരയ്ക്ക് നേരത്തെ അറിയാം

32കാരിയായ ഹെഡ് കോണ്‍സ്റ്റബിളാണ് പീഡനത്തിന് ഇരയായതെന്ന് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് കമലാ ദേവി പറഞ്ഞു. ജോഗീന്ദര്‍ എന്ന മിന്റോക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ബലാല്‍സംഗം ചെയ്ത വ്യക്തിയെ ഹെഡ് കോണ്‍സ്റ്റബിളിന് നേരത്തെ അറിയാമെന്നും കമലാ ദേവി പറഞ്ഞു.

നാല് വര്‍ഷം മുമ്പ്

നാല് വര്‍ഷം മുമ്പ്

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട മറ്റുചില റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹെഡ്‌കോണ്‍സ്റ്റബിളും പ്രധാന പ്രതിയും തമ്മില്‍ നാല് വര്‍ഷത്തെ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2014ല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്രഗഡില്‍ നിയമിതയായിരുന്നു. അന്ന് മുതല്‍ പ്രതി ജോഗീന്ദറുമായി അടുപ്പമുണ്ടെന്നും പറയപ്പെടുന്നു.

 പ്രതികള്‍ ഇവര്‍

പ്രതികള്‍ ഇവര്‍

പല്‍വാളിലെ അലവാള്‍പൂര്‍ സ്വദേശിയാണ് ജോഗീന്ദര്‍. മുമ്പും ഇയാള്‍ ഹെഡ് കോണ്‍സ്റ്റബിളിനെ ബലാല്‍സംഗം ചെയ്തിട്ടുണ്ടത്രെ. ജോഗീന്ദറിന്റെ സഹോദരന്‍ തോഷ് രാജ് എന്ന ചിന്റു, ഇയാളുടെ സുഹൃത്ത് പപ്പു എന്നിവരെ പ്രധാന പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്.

പ്രതിയുടെ ഭാര്യയും

പ്രതിയുടെ ഭാര്യയും

പോലീസ് സ്‌റ്റേഷനില്‍ വച്ച് അതിക്രമം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അക്രമികള്‍ ഹെഡ് കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പപ്പുവിന്റെ ഭാര്യ പീരിയും അക്രമത്തിന് കൂട്ടുനിന്നിരുന്നുവത്രെ. ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ പറയുന്നത് മറ്റുചില കാര്യങ്ങളാണ്.

കുഴഞ്ഞുമറിഞ്ഞ കേസ്

കുഴഞ്ഞുമറിഞ്ഞ കേസ്

കേസ് കുഴഞ്ഞുമറിഞ്ഞതാണെന്ന് പല്‍വാള്‍ എസ്പി വസീം അക്രം പറയുന്നു. പ്രതിയും ഇരയും തമ്മില്‍ ഏറെകാലത്തെ പരിചയമുണ്ട്. ഇവര്‍ വിവാഹം ചെയ്തുവെന്നും സൂചന ലഭിച്ചിട്ടുണ്ടെന്നും എസ്പി പറയുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്പി വ്യക്തമാക്കി.

രഹസ്യമൊഴിയെടുക്കും

രഹസ്യമൊഴിയെടുക്കും

തിങ്കളാഴ്ച ഇരയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കാനാണ് പോലീസ് തീരുമാനം. മജിസ്‌ട്രേറ്റിന് മുമ്പില്‍ രഹസ്യമൊഴി കൊടുക്കും. പിന്നീട് ഇര മൊഴിമാറ്റാതിരിക്കാനാണ് രഹസ്യമൊഴിയെടുക്കുന്നത്. പരാതി നല്‍കിയ സാഹചര്യത്തില്‍ പ്രതികള്‍ തന്നെ കൊലപ്പെടുത്തുമെന്നാണ് ഹെഡ്‌കോണ്‍ഗസ്റ്റബിള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+