കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ സ്മൃതി മണ്ഡപത്തില്‍ പോലീസുകാരന്‍ വെടിയുതിര്‍ത്ത് മരിച്ചു: കാരണമറിയാതെ പോലീസ്

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടില്‍ ജയലളിതയുടെ സ്മൃതി മണ്ഡപത്തില്‍ നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പോലീസ് കോണ്‍സ്റ്റബിളായ അരുണ്‍ രാജ് (25) ആണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മധുരൈ സ്വദേശിയായ അരുണ്‍ 2013ലാണ് തമിഴ്നാട് പോലീസില്‍ ചേരുന്നത്.

തട്ടിപ്പ് ഒത്താശ ചെയ്തത് കൈക്കൂലി വാങ്ങിയ ശേഷം: വെളിപ്പെടുത്തി പിഎന്‍ബി ഉദ്യോഗസ്ഥന്‍തട്ടിപ്പ് ഒത്താശ ചെയ്തത് കൈക്കൂലി വാങ്ങിയ ശേഷം: വെളിപ്പെടുത്തി പിഎന്‍ബി ഉദ്യോഗസ്ഥന്‍

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മൃതി മണ്ഡപത്തില്‍ നിയോഗിച്ചിട്ടുള്ള യുവാവിന്റെ ഡ്യൂട്ടി സമയം പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ ആറ് വരെയാണ്. സര്‍വീസ് റൈഫിളില്‍ നിന്ന് യുവാവ് സ്വയം വെടിയുതിര്‍ത്ത് മരിക്കുമ്പോള്‍ മറ്റ് മൂന്നുപേരും മീപത്തുണ്ടായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

-jayalalithaa-memorial

വെടിയേറ്റ കോണ്‍സ്റ്റബിളിനെ റോയപ്പേട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് മരണമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കാനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്. വൈകുന്നേരത്തോടെ രക്ഷിതാക്കള്‍ ചെന്നൈയിലെത്തുമെന്നാണ് കരുതുന്നത്.

English summary
A 23-year-old police Constable posted at the late Tamil Nadu Chief Minister J Jayalalithaa's memorial shot himself dead on the early hours of Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X