മൃതദേഹത്തോട് പൊലീസിന്റെ ക്രൂരത, പുറത്തുവന്ന വീഡിയോയില്‍ കര്‍ശന നടപടി
വൈശാലി: മൃതദേഹത്തോട് ബീഹാര്‍ പൊലീസ് കടുത്ത അനദാരവ് വെളിപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൃതദേഹത്തിന്റെ കഴുത്തില്‍ കയറുകെട്ടി 100 മീറ്ററോളം പൊലീസ് ഉദ്യോഗസ്ഥന് വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഗംഗ നദിയില്‍ മുങ്ങിമരിച്ചയാളുടെ മൃതദേഹമാണ് കയറില്‍ കെട്ടിയിട്ട് വലിച്ചുകൊണ്ടുപോയത്. ബീഹാറിലെ വൈശാലി ജില്ലയിലായിരുന്നു സംഭവം.
യുവാവ് പുഴയില്‍ മുങ്ങി മരിച്ച വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചെങ്കിലും രണ്ട് മണിക്കൂറിന് ശേഷമാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. മൃതദേഹം നദിയില്‍ നിന്നും കരയിലെത്തിക്കുന്നതിന് മൃതദേഹത്തിന്‍െറ കഴുത്തില്‍ കയറിട്ട പൊലീസ് മൃതദേഹം അതുപോലെ തന്നെ നിലത്തുകൂടി 100 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ആംബുലന്‍സ് ലഭിക്കാതായതോടെ നിരത്തിലൂടെ വലിച്ചിഴച്ചു കൊണ്ട് മൃതദേഹം വാഹനത്തില്‍ കയറ്റുകയായിരുന്നു.വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു പൊലീകാരുടെ മൃതദേഹത്തോടുള്ള ക്രൂരത. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.

പൊലീസിന്റെ മനസ്സാക്ഷിരഹിതമായ പ്രവര്‍ത്തനം ഇതിന് മുന്‍പും ബീഹാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറച്ച് വര്‍ഷം മുമ്പ് ഇതെ ജില്ലയില്‍ തന്നെ 10 ആളുകളുടെ മൃതദേഹം സംസ്കരിക്കാന്‍ സംവിധാനമില്ലെന്ന് ന്യായികരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മൃതശരീരങ്ങള്‍ നദിയിലേക്കെറിഞ്ഞത് വിവാദമായിരുന്നു. മൃതദേഹത്തോട് ഒറീസയിലെ സര്‍ക്കാര്‍ അധികാരികളുടെ മനോഭാവം ലോകത്തിന് മുമ്പില്‍ തുറന്നുകാട്ടുന്നതായിരുന്നു സമീപ കാലത്തുണ്ടായ സംഭവങ്ങള്‍. എന്‍ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
സംഭവത്തിന്റെ വീഡിയോ കാണാം...
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications