കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹത്തോട് പൊലീസിന്റെ ക്രൂരത, പുറത്തുവന്ന വീഡിയോയില്‍ കര്‍ശന നടപടി

  • By Sandra
Google Oneindia Malayalam News

വൈശാലി: മൃതദേഹത്തോട് ബീഹാര്‍ പൊലീസ് കടുത്ത അനദാരവ് വെളിപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൃതദേഹത്തിന്റെ കഴുത്തില്‍ കയറുകെട്ടി 100 മീറ്ററോളം പൊലീസ് ഉദ്യോഗസ്ഥന്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഗംഗ നദിയില്‍ മുങ്ങിമരിച്ചയാളുടെ മൃതദേഹമാണ് കയറില്‍ കെട്ടിയിട്ട് വലിച്ചുകൊണ്ടുപോയത്. ബീഹാറിലെ വൈശാലി ജില്ലയിലായിരുന്നു സംഭവം.

ദുബായ്: പൊലീസ് ചമഞ്ഞെത്തി യുവതിയെ പീഡിപ്പിച്ചു, പ്രതിയെ കുരുക്കിയത് തിരിച്ചറിയല്‍ കാര്‍ഡ്!!!ദുബായ്: പൊലീസ് ചമഞ്ഞെത്തി യുവതിയെ പീഡിപ്പിച്ചു, പ്രതിയെ കുരുക്കിയത് തിരിച്ചറിയല്‍ കാര്‍ഡ്!!!

യുവാവ് പുഴയില്‍ മുങ്ങി മരിച്ച വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചെങ്കിലും രണ്ട് മണിക്കൂറിന് ശേഷമാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. മൃതദേഹം നദിയില്‍ നിന്നും കരയിലെത്തിക്കുന്നതിന് മൃതദേഹത്തിന്‍െറ കഴുത്തില്‍ കയറിട്ട പൊലീസ് മൃതദേഹം അതുപോലെ തന്നെ നിലത്തുകൂടി 100 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ആംബുലന്‍സ് ലഭിക്കാതായതോടെ നിരത്തിലൂടെ വലിച്ചിഴച്ചു കൊണ്ട് മൃതദേഹം വാഹനത്തില്‍ കയറ്റുകയായിരുന്നു.വലിയ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു പൊലീകാരുടെ മൃതദേഹത്തോടുള്ള ക്രൂരത. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.

 പോണ്‍ഹബ്ബും യൂപോണും ബ്ലോക്ക് ചെയ്തു, കാരണം സിമ്പിളാണ്... പോണ്‍ഹബ്ബും യൂപോണും ബ്ലോക്ക് ചെയ്തു, കാരണം സിമ്പിളാണ്...

deadbody

ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല, ഐസിസുമായുള്ള പോരാട്ടത്തിനിടെ കടലില്‍ സുഖപ്രസവംഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല, ഐസിസുമായുള്ള പോരാട്ടത്തിനിടെ കടലില്‍ സുഖപ്രസവം

പൊലീസിന്റെ മനസ്സാക്ഷിരഹിതമായ പ്രവര്‍ത്തനം ഇതിന് മുന്‍പും ബീഹാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറച്ച് വര്‍ഷം മുമ്പ് ഇതെ ജില്ലയില്‍ തന്നെ 10 ആളുകളുടെ മൃതദേഹം സംസ്‌കരിക്കാന്‍ സംവിധാനമില്ലെന്ന് ന്യായികരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മൃതശരീരങ്ങള്‍ നദിയിലേക്കെറിഞ്ഞത് വിവാദമായിരുന്നു. മൃതദേഹത്തോട് ഒറീസയിലെ സര്‍ക്കാര്‍ അധികാരികളുടെ മനോഭാവം ലോകത്തിന് മുമ്പില്‍ തുറന്നുകാട്ടുന്നതായിരുന്നു സമീപ കാലത്തുണ്ടായ സംഭവങ്ങള്‍. എന്‍ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

സംഭവത്തിന്റെ വീഡിയോ കാണാം...

English summary
Police cruelty towards dead body leads suspension.Bihar Police drags body hundreds of metres with rope around neck in the absense of ambulance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X