കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നടന്‍ വിശാല്‍ അറസ്റ്റില്‍; ഓഫീസിന് പുറത്ത് സംഘര്‍ഷാവസ്ഥ, പോലീസുമായി വാക് പോര്, ഫണ്ട് വിവാദം

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നടന്‍ വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫീസിന് പുറത്തുണ്ടായ സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് അറസ്റ്റ്. പോലീസും വിശാലും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. വിശാലിനെതിരെ ഓഫീസിന് പുറത്ത് ഒരുവിഭാഗം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പോലീസെത്തിയത്.

അകാരമായി തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് വിശാല്‍ പ്രാദേശിക ചാനലിനോട് പറഞ്ഞു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ഫിലിം പ്രൊഡ്യുസേഴ്‌സ് കൗണ്‍സിലിന്റെ അധ്യക്ഷനാണ് വിശാല്‍. ഇദ്ദേഹം രാജിവെക്കണമെന്ന് ഒരുകൂട്ടം നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ ഇങ്ങനെ....

നിര്‍മാതാക്കള്‍ക്കിടയിലെ പോര്

നിര്‍മാതാക്കള്‍ക്കിടയിലെ പോര്

തമിഴ് സിനിമാ നിര്‍മാതാക്കള്‍ക്കിടയിലെ പോരാണ് അറസ്റ്റിലേക്ക് നയിച്ചത്. ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷ പദവി വിശാല്‍ ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഓഫീസിന് പുറത്ത് ഒരുകൂട്ടം നിര്‍മാതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിശാല്‍ ക്രമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് അവരുടെ ആരോപണം.

ഫണ്ട് തിരിമറി നടത്തി

ഫണ്ട് തിരിമറി നടത്തി

വിശാല്‍ ഫണ്ട് തിരിമറി നടത്തിയെന്ന് വിമതരായ നിര്‍മാതാക്കള്‍ പറയുന്നു. കൗണ്‍സിലിന്റെ സാമ്പത്തിക കാര്യങ്ങളില്‍ വിശാല്‍ ഇടപെടരുതെന്നും അധ്യക്ഷ പദവി രാജിവെക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. ഇവര്‍ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിക്കുകയും ചെയ്തു.

 പ്രതിഷേധം മറികടന്ന്

പ്രതിഷേധം മറികടന്ന്

പ്രതിഷേധം മറികടന്ന് ഓഫീസില്‍ പ്രവേശിക്കാന്‍ വിശാല്‍ ശ്രമം നടത്തി. ഇതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. പോലീസെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. വിശാലും പോലീസും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. എന്തുവില കൊടുത്തും ഓഫീസില്‍ കയറുമെന്ന് വിശാല്‍ പറഞ്ഞു.

തമിഴ് റോക്കേഴ്‌സുമായി ബന്ധം

തമിഴ് റോക്കേഴ്‌സുമായി ബന്ധം

കൗണ്‍സിലിന്റെ പണം ദുരുപയോഗം ചെയ്തുവെന്ന് മാത്രമല്ല, ഗുരുതരമായ മറ്റൊരു ആരോപണവും വിമത നിര്‍മാതാക്കള്‍ വിശാലിനെതിരെ ഉന്നയിച്ചു. തമിഴ് റോക്കേഴ്‌സുമായി വിശാലിന് ഇടപാടുണ്ടെന്നും അവര്‍ പറയുന്നു. റിലീസ് ചെയ്യുന്ന വേളയില്‍ തന്നെ സിനിമകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്ന തമിഴ്‌റോക്കേഴ്‌സിനെതിരെ ശക്തമായ നടപടി വേണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ജനറല്‍ ബോഡി വിളിക്കുന്നില്ല

ജനറല്‍ ബോഡി വിളിക്കുന്നില്ല

വിശാല്‍ കൗണ്‍സില്‍ അധ്യക്ഷനായ ശേഷം ഇതുവരെ ജനറല്‍ ബോഡി യോഗം നടന്നിട്ടില്ല. അംഗങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും വിശാല്‍ പാലിച്ചിട്ടില്ലെന്ന് നിര്‍മാതാവ് എഎല്‍ അഴഗപ്പന്‍ പറയുന്നു. മാത്രമല്ല, വിശാല്‍ ചില കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൗണ്‍സിലിന്റെ അനുമതിയില്ലാതെ വിശാല്‍ സ്വന്തമായി ചില പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുവെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു.

 മുഖ്യമന്ത്രിയെ കണ്ടു

മുഖ്യമന്ത്രിയെ കണ്ടു

കൗണ്‍സിലിന് നിയമാവലിയുണ്ട്. ഇതെല്ലാം ലംഘിച്ചാണ് വിശാല്‍ പ്രവര്‍ത്തിക്കുന്നത്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസിഡന്റിനെ ആവശ്യമില്ല. വിശാല്‍ രാജിവെക്കണമെന്നും നിര്‍മാതാക്കള്‍ പറയുന്നു. നിര്‍മാതാക്കളുടെ സംഘടനയിലെ പ്രശ്‌നങ്ങള്‍, സംവിധായകന്‍ ഭാരതിരാജയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ ബോധിപ്പിചിരുന്നു.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പണി തുടങ്ങി, ബിജെപി സര്‍ക്കാരിന്റെ പദ്ധതികള്‍ മരവിപ്പിച്ചു; ശുദ്ധികലശംഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് പണി തുടങ്ങി, ബിജെപി സര്‍ക്കാരിന്റെ പദ്ധതികള്‍ മരവിപ്പിച്ചു; ശുദ്ധികലശം

English summary
Police Detain Tamil Actor Vishal After War of Words at TN film Producers' Council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X