ട്രെയിന്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത് പോലീസ് എമര്‍ജിസി നമ്പര്‍, സംഭവം ഇങ്ങനെ...
ഭോപ്പാല്‍: ട്രെയിന്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത് പോലീസ് എമര്‍ജന്‍സി നമ്പറായ 100. മധ്യപ്രദേശിലാണ് സംഭവം. ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ ബോഗികുള്ളില്‍ കടക്കാന്‍ കഴിയാതെ വാതിലില്‍ തൂങ്ങിക്കിടുന്ന യുവാവിനാണ് പോലീസ് രക്ഷകരായത്.
ഭോപ്പാല്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച ട്രെയിന്‍ ഒടികൊണ്ടിരിക്കുന്നതിനിടയില്‍ ചാടിക്കയറാന്‍ ശ്രമിച്ചതാണ് യുവാവിന് പണിയായത്. വാതില്‍ അകത്തു നിന്ന് അടച്ചത് അറിയാതെ യുവാവ് ഓടിക്കയറുകയായിരുന്നു.

ട്രെയിന്റെ വേഗത കൂടിയതോടെ ് അപകടത്തിലായ യുവാവ് ഉടന്‍ തന്നെ എമര്‍ജന്‍സി നമ്പറായ 100 ലേക്ക് വിളിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് ഉടന്‍ തന്നെ ഗുണ റെയില്‍വേ സ്‌റ്റേഷനിലെത്തി സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ ലോക്കോ പൈലറ്റിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയും ജീവനക്കാര്‍ യുവാവിനെ രക്ഷപ്പെടുത്തുകയും ചെയ്തു.












Click it and Unblock the Notifications