കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ മനുഷ്യകവചമാക്കിയ നടപടി; സൈന്യത്തിന്റേത് തെറ്റായ നീക്കം, എഫ്‌ഐആറും വിമര്‍ശനവും

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരി യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച സംഭവത്തില്‍ സൈന്യത്തിനെതിരെ എഫ്‌ഐആര്‍. ജമ്മു കശ്മീരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കവേ പ്രതിഷേധക്കാരെ നേരിടാന്‍ സുരക്ഷാ സേന കശ്മീരി യുവാവിനെ ജീപ്പിന് മുമ്പില്‍ കെട്ടി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച നടപടിയിലാണ് എഫ്‌ഐആര്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ഒമ്പതിനായിരുന്നു സംഭവം.

സംഭവത്തം വിവാദമായതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സംസ്ഥാന പോലീസിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ആര്‍മിയും അന്വേഷണം ആരംഭിച്ചിരുന്നു. സൈന്യത്തിന്റെ നടപടി തട്ടിക്കൊണ്ടുപോകലുള്‍പ്പെടെയുള്ള കുറ്റങ്ങളുടെ പരിധിയില്‍പ്പെടുന്നതാണെന്ന് പോലീസ് വിലയിരുത്തിയിരുന്നു.

തിരഞ്ഞെടുപ്പ് അക്രമത്തില്‍

തിരഞ്ഞെടുപ്പ് അക്രമത്തില്‍

ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 9ന് പ്രതിഷേധക്കാരെ പ്രതിരോധിക്കുന്നതിന് വേണ്ടിയായിരുന്നു സുരക്ഷാ സേന കശ്മീരി യുവാവിനെ മനുഷ്യകവചമാക്കിയത്. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ വിഘടനവാദികളുടെ നിര്‍ദേശം കണക്കിലെടുത്ത് പ്രതിഷേധക്കാരെ തുരത്തുന്നതിനായി സൈന്യം സ്വീകരിച്ച നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

തട്ടിക്കൊണ്ടുപോയി മനുഷ്യകവചമാക്കി

തട്ടിക്കൊണ്ടുപോയി മനുഷ്യകവചമാക്കി

ബുദ്ഗാമിലെ സീതാഹരണ്‍ ഗ്രാമത്തിലെ ഫറൂഖ് അഹമ്മദ് ധറാണ് സൈന്യം മനുഷ്യകവചമാക്കിയ യുവാവെന്ന് കണ്ടെത്തിയിട്ടുണ്ട്. കശ്മീരിലെ 53 രാഷ്ട്രീയ റൈഫിള്‍സ് അംഗങ്ങളാണ് വിവാദ നടപടിയില്‍ പങ്കാളികളായിട്ടുള്ളത്. സഹോദരിയുടെ വീട്ടിലേയ്ക്ക് പോകും വഴി തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും പോളിംഗ് സ്റ്റാഫിനൊപ്പം ബീരാ ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കുന്നതിനായിരുന്നുവെന്നും ധര്‍ പറയുന്നു.

 ചോരപ്പുഴയൊഴുകി

ചോരപ്പുഴയൊഴുകി

ശ്രീനഗര്‍ ലോക് സഭാ തിരഞ്ഞെടുപ്പിനിടെ പോളിംഗ് സ്‌റ്റേഷനുകള്‍ ആക്രമിച്ച് പെട്രോള്‍ ബോംബും കല്ലേറുമായി സൈന്യത്തെ നേരിട്ട് പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ എട്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും നൂറോളം പ്രതിഷേധക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വോട്ടിംഗ് മെഷീനുകള്‍ തകര്‍ത്ത് ആളുകള്‍ വോട്ട് ചെയ്യുന്നത് തടസ്സപ്പെടുത്താനായിരുന്നു ശ്രമം.

സിആര്‍പിഎഫ് ജവാന് നീതിയില്ലേ

സിആര്‍പിഎഫ് ജവാന് നീതിയില്ലേ


ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ആള്‍ക്കൂട്ടം സിആര്‍പിഎഫ് ജവാനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 കുറഞ്ഞ പോളിംഗ് ശതമാനം

കുറഞ്ഞ പോളിംഗ് ശതമാനം

ഏപ്രില്‍ ഒമ്പതിന് നടന്ന ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 7.4 ശതമാനം പോൡഗാണ് രേഖപ്പെടുത്തിയതെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവോടെ പിന്നീട് 38 പോളിംഗ് സ്‌റ്റേഷനുകളില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ രണ്ട് ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. കശ്മീരില്‍ 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തുന്നത്.

ഏപ്രില്‍ ഒമ്പതിന് നടന്ന ശ്രീനഗര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 7.4 ശതമാനം പോൡഗാണ് രേഖപ്പെടുത്തിയതെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവോടെ പിന്നീട് 38 പോളിംഗ് സ്‌റ്റേഷനുകളില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ രണ്ട് ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. കശ്മീരില്‍ 30 വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തുന്നത്.

English summary
The police in Jammu and Kashmir have filed a First Information Report or FIR against the Army for tying a man to a jeep allegedly as a "human shield" against protesters who took on security forces in the Valley over by-elections held last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X