കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളി പൊളിഞ്ഞു എംഎല്‍എയുടെ മകന്‍ മുഹമ്മദിനെതിരെ ഗുരുതര കുറ്റം ചുമത്തി, അഴിക്കുള്ളിലാവും!!

മുഹമ്മദിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പോലീസ് ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് ആരോപണമുണ്ടായിരുന്നു

Google Oneindia Malayalam News

ബംഗളൂരു: യുവാവിനെ മര്‍ദിച്ച കേസില്‍ കര്‍ണാടക എംഎല്‍എ ഹാരിസിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് നാലപ്പാട്ടിനെതിരെ പോലീസ് ഗുരുതര കുറ്റം ചുമത്തി. കൊലപാതക ശ്രമത്തിന് ഐപിസി 307ാം വകുപ്പും അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. നേരത്തെ പോലീസ് വിഷയത്തില്‍ ഒത്തുകളിക്കുന്നതായി ആരോപണമുണ്ടായിരുന്നു.

പിതാവും പാര്‍ട്ടിയും കൈവിട്ടു രക്ഷയില്ലെന്ന് ഉറപ്പായി ഒടുവില്‍ ഹാരിസ് എംഎല്‍എയുടെ മകന്‍ കീഴടങ്ങിപിതാവും പാര്‍ട്ടിയും കൈവിട്ടു രക്ഷയില്ലെന്ന് ഉറപ്പായി ഒടുവില്‍ ഹാരിസ് എംഎല്‍എയുടെ മകന്‍ കീഴടങ്ങി

അതേസമയം വിഷയത്തില്‍ ഹാരിസ് എംഎല്‍എ നിയമസഭയില്‍ മാപ്പ് ചോദിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത നിമിഷത്തില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഇത്തരമൊരു ഗുരുതര കേസില്‍ ഉള്‍പ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. അതുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കരുതലോടെയാണ് നീങ്ങുന്നത്.

ഒടുവില്‍ കേസെടുത്തു

ഒടുവില്‍ കേസെടുത്തു

മുഹമ്മദിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പോലീസ് ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് ആരോപണമുണ്ടായിരുന്നു. മര്‍ദനമേറ്റ വിദ്വതിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും ഇതേ നിലപാടായിരുന്നു പോലീസിന്. പിന്നീട് ഇയാള്‍ പോലീസില്‍ കീഴടങ്ങിയപ്പോള്‍ നിസാര വകുപ്പുകളാണ് ചുമത്തിയത്. ഒടുവില്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗുരുതര വകുപ്പുകള്‍ ചുമത്തിയത്.

അഴിയെണ്ണും

അഴിയെണ്ണും

നേരത്തെ ചുമത്തിയ വകുപ്പുകള്‍ പ്രകാരം ആറുമാസത്തിനുള്ളില്‍ പുറത്തിറങ്ങാന്‍ മുഹമ്മദിന് സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വകുപ്പ് പ്രകാരം ഒരാളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചു എന്നാണ് ഉള്ളത്. ഇത് പ്രകാരം മൂന്ന് മുതല്‍ എഴുവര്‍ഷം വരെ അഴിയെണ്ണാന്‍ സാധ്യതയുണ്ട്. അതേസമയം പോലീസിലെ കുറച്ച് ഉദ്യോഗസ്ഥര്‍ ഈ കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.

നിയമസഭയില്‍ മറുപടി

നിയമസഭയില്‍ മറുപടി

ഹാരിസ് എംഎല്‍എയ്‌ക്കെതിരെ കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ കക്ഷികളായ ജനതാദളും ബിജെപിയും കനത്ത വിമര്‍ശനമുയര്‍ത്തിയതോടെ അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ട്. സംഭവത്തിന് ശേഷം താന്‍ വിളിച്ചപ്പോള്‍ അവന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്ന് ഹാരിസ് പറഞ്ഞു. മകന്‍ ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി.

വാക്കേറ്റം

വാക്കേറ്റം

ഹാരിസ് മറുപടി പറഞ്ഞതിന് പിന്നാലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാര്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടത് നിയമസഭയില്‍ പ്രശ്‌നങ്ങളുണ്ടാക്കി. മലയാളി മന്ത്രി കെജി ജോര്‍ജും ഷെട്ടാറും തമ്മില്‍ വാക്കേറ്റം തന്നെ ഉണ്ടായി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കെതിരെ പ്രത്യക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

കസ്റ്റഡിയില്‍

കസ്റ്റഡിയില്‍

കേസുമായി ബന്ധപ്പെട്ട് പോലീസ് മുഹമ്മദിനെ ചോദ്യം ചെയ്ത് വരികയാണ്. രണ്ടു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മുഹമ്മദ്. നാളെ ഇയാള്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന. അതേസമയം ഇയാളുടെ അനുയായികള്‍ സ്‌റ്റേഷനില്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തതായി സൂചനയുണ്ട്.

പരാതി ലഭിക്കണം

പരാതി ലഭിക്കണം

മുഹമ്മദ് നാലപ്പാട്ട് മുന്‍പ് ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് ആരെങ്കിലും പരാതി നല്‍കണമെന്ന് ബംഗളൂരു സെന്‍ട്രല്‍ ഡിസിപി ചന്ദ്രഗുപ്ത പറഞ്ഞു. നിലവില്‍ ഈ കേസ് മാത്രമാണ് അദ്ദേഹത്തിനെതിരെയുള്ളത്. അതുകൊണ്ട് ഇതില്‍ മാത്രമേ അന്വേഷണം നടത്താന്‍ സാധിക്കൂ. മറ്റുള്ളവര്‍ക്ക് പരാതിയുമായി എപ്പോള്‍ വേണമെങ്കിലും പോലീസിനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കീഴടങ്ങിയതോ പിടിച്ചതോ

കീഴടങ്ങിയതോ പിടിച്ചതോ

മുഹമ്മദ് കീഴടങ്ങിയതാണെന്നാണ് അദ്ദേഹവും പിതാവ് ഹാരിസും പറയുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ പോലീസ് തള്ളി. മുഹമ്മദിനെയും ഈ കേസില്‍ ഉള്‍പ്പെട്ട അയാളുടെ സുഹൃത്തുക്കളെയും തങ്ങള്‍ അറസ്റ്റ് ചെയ്തതാണെന്ന് പോലീസ് പറയുന്നു. അതേസമയം മുഹമ്മദ് ഒളിവിലാണെന്ന് ഹാരിസിന്റെ വാദവും തെറ്റാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ എവിടെയുണ്ടെന്ന് പിതാവിന് അറിയായിരുന്നെന്ന് സൂചനയുണ്ട്.

കേസ് ഇങ്ങനെ

കേസ് ഇങ്ങനെ

ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ യുവാവിനെ മുഹമ്മദും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മുഹമ്മദ് നാലപ്പാട്ട് ഇവിടെയെത്തി വീണ്ടും മര്‍ദിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിന് ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ വന്നതോടെ മുഹമ്മദ് മുങ്ങുകയായിരുന്നു.

കോടിയേരി പറഞ്ഞതെല്ലാം പച്ചക്കള്ളം; പ്രതികളെ ഓടിച്ചിട്ട് പിടിച്ചത്, പോലീസ് പറയുന്നത്....കോടിയേരി പറഞ്ഞതെല്ലാം പച്ചക്കള്ളം; പ്രതികളെ ഓടിച്ചിട്ട് പിടിച്ചത്, പോലീസ് പറയുന്നത്....

പോലീസും സിപിഎമ്മിനൊപ്പം? എല്ലാം കള്ളം... ആകാശ് തില്ലങ്കേരി കൊലപാതക സംഘത്തിലില്ലെന്ന്...പോലീസും സിപിഎമ്മിനൊപ്പം? എല്ലാം കള്ളം... ആകാശ് തില്ലങ്കേരി കൊലപാതക സംഘത്തിലില്ലെന്ന്...

English summary
police filed serious charges against congress mla son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X