Get Updates
Get notified of breaking news, exclusive insights, and must-see stories!

സാക്കിര്‍ നായിക്കിന്റെ പങ്ക് തെളിയുന്നു!!! അറസ്റ്റിലായ മുസ്ലിം യുവാക്കള്‍ മതം മാറ്റിയത് 800 പേരെ

മുംബൈ: മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ മുസ്ലിം യുവാക്കള്‍ രാജ്യത്ത് 800 പേരെ മതം മാറ്റിയിരുന്നുവെന്ന് കണ്ടെത്തല്‍. മുംബൈയില്‍ നിന്ന് ശനിയാഴ്ച അറസ്റ്റിലായ റിസ്വാന്‍ ഖാനാണ് 800 പേരെ ഇസ്ലാമിലേക്ക് മതം മാറ്റിയതിന് പിന്നില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്. മുംബൈ ഭീകരവിരുദ്ധസ്‌ക്വാഡിന്റേതാണ് കണ്ടെത്തല്‍.

ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിരീക്ഷണത്തിലായ സാക്കിര്‍ നായിക്കിന് മതംമാറ്റുന്നതിലുള്ള പങ്ക് വെളിപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള തെളിവുകള്‍. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പുറമേ ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് രണ്ട് സംഘടനകള്‍ക്കും പങ്കുണ്ടെന്നാണ് മുംബൈ പോലീസിലെ ഭീകരവിരുദ്ധ സേനയുടെ കണ്ടെത്തല്‍.

naik-24

 സാക്കിര്‍ നായിക്ക്

സാക്കിര്‍ നായിക്ക്

വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുള്ള റിസ്വാന്‍ ഖാന്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 800 പേരെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചു.

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍

മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്ക് സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് മതപരിവര്‍ത്തനത്തിന് പിന്നില്‍ പങ്കുണ്ട്. ഫൗണ്ടേഷന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകളും രേഖകളും കണ്ടുകെട്ടിയിട്ടുണ്ട്.

മതം മാറ്റിയവരില്‍ ക്രിസ്താനികളും

മതം മാറ്റിയവരില്‍ ക്രിസ്താനികളും

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിസ്വാന്‍ ഖാനും, ഖുറേഷിയും ചേര്‍ന്ന് മതം മാറ്റിയത് 800 പേര. മുസ്ലിമായവരില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും.

വിവാഹ ബ്യൂറോ

വിവാഹ ബ്യൂറോ

മുംബൈയില്‍ വിവാഹ ബ്യൂറോ നടത്തിയിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ച റിസ്വാന്‍ നിര്‍ബന്ധിത മതം മാറ്റം നടത്തിയില്ലെന്നാണ് പോലീസിന് നല്‍കിയ മൊഴി.

സാക്കിര്‍ നായിക്കിന്റെ പങ്ക്

സാക്കിര്‍ നായിക്കിന്റെ പങ്ക്

സാക്കിര്‍ നായിക്ക് സ്ഥാപകനായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് രണ്ട് സംഘടനകള്‍ കൂടി മുംബൈ കേന്ദ്രീകരിച്ച് നടക്കുന്ന മതംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു.

വലയിലായത് കോളജ് വിദ്യാര്‍ത്ഥികള്‍

വലയിലായത് കോളജ് വിദ്യാര്‍ത്ഥികള്‍

കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന മതംമാറ്റത്തിനാണ് സംഘം ഊന്നല്‍ നല്‍കിയിരുന്നത്. പണവും നിയമ സഹായവും നല്‍കി ജയില്‍ നിവാസികളെയും മതം മാറ്റത്തിന് പ്രേരിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+