കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബര്‍ട്ട് വദ്രയ്ക്ക് രാജസ്ഥാന്‍ പൊലീസിന്റെ ക്ലീന്‍ചിറ്റ്

  • By Athul
Google Oneindia Malayalam News

ബിക്കാനീര്‍: വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയടുത്തുവെന്ന ആരോപണത്തില്‍ റോബര്‍ട്ട് വദ്രയ്ക്ക് രാജസ്ഥാന്‍ പൊലീസിന്റെ ക്ലീന്‍ചിറ്റ്. വദ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈന്‍ ഹോസ്പിസ്റ്റാലിറ്റിക്ക് ഭൂമി അനുവദിച്ചത് ചട്ടം മറികടന്നാണെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ഇടപാടിന് പിന്നില്‍ നടന്ന ഗൂഡാലോചനയില്‍ വദ്രയുടെ കമ്പനി ചതിക്കപ്പെടുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

2004ലാണ് 69.55 ഹെക്ടര്‍ സ്ഥലം കമ്പനിക്ക് വിട്ടുകൊടുത്തത്. ഇതിനെതിരെ വസുന്ധരരാജ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.

Robert Vadra

സോണിയഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വദ്ര ഹരിയാനയിലും രാജസ്ഥാനിലും സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി ബിജെപി അരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭൂമി കമ്പനിക്ക് കൈമാറുന്നതിന് വ്യാജരേഖ ചമച്ച ഒമ്പത് പേരുടെ പേര് അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇതില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൈലൈറ്റിന് വേണ്ടി ഇടനിലനിന്ന് ഭൂമിവാങ്ങിയത് മഹേഷ് നഗര്‍ എന്നയാളാണ്. ഈ ഇടപാടിനെക്കുറിച്ച് വദ്രക്ക് അറിവൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

English summary
The Rajasthan Police have cleared the Robert Vadra-promoted Sky Light Hospitality of any wrongdoing, saying the company was a victim of “conspiracy” and “cheating” as grabbed government land was sold to it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X