ലോക്ക്ഡൗണ്‍ ലംഘിച്ച് കറങ്ങിനടന്നു, വിദേശികളെകൊണ്ട് 500 പ്രാവശ്യം ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്
ഋഷികേഷ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കനത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. നേരത്തെ കേരളത്തില്‍ ലോക്ക് ഡൗണ്‍ നടപടി ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടീപിച്ച പൊലീസ് നടപടി വലിയ വിവാദമായിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡില്‍ നിന്നും പൊലീസിന്റെ മാതൃകാപരമായ നടപടിയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികള്‍ക്കാണ് പൊലീസ് മാതൃകാപരമായ ശിക്ഷ നടപ്പാക്കിയത്. പുറത്തിറങ്ങിയ വിദേശികള്‍ക്ക് ഇംപോസിഷന്‍ ശിക്ഷയാണ് പൊലീസ് നല്‍കിയത്. ഞാന്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല, എന്നോട് ക്ഷമിക്കണം എന്ന് 500 തവണയാണ് പൊലീസ് ഇംപോസിഷന്‍ എഴുതിച്ചത്. ഉത്തരാഖണ്ഡിലെ ഋഷികേശ് തപോവന്‍ മേഖലയിലെ ഗംഗാനദിക്ക് സമീപം അലഞ്ഞ് നടക്കുകയായിരുന്ന വിദേശികള്‍. ഇസ്രയേല്‍, ഓസ്ട്രേലിയ, മെക്സിക്കോ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.
ഈ പ്രദേശത്ത് ഏതാനും വിദേശികളുണ്ടെന്നും ഇവര്‍ ലോക്ക് ഡൗണ്േ നിയമങ്ങള്‍ അനുസരിക്കാതെ കറങ്ങിനടക്കുകയാണെന്നുമുള്ള വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത.് ഇവരോട് എന്തിനാണ് ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയതെന്ന് ചോദിച്ചപ്പോള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പുറത്തിറങ്ങാമെന്നാണ് കരുതിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇത്തരം ഇളവുകള്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണെന്ന് പൊലീസ് ഇവരെ പറഞ്ഞ് മനസിലാക്കി. തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്ക് ഇത്തരത്തിലുള്ള ശിക്ഷ നല്‍കിയത്.
ഉത്തരാഖണ്ഡില്‍ 35 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 5 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്. ആരും ഇതുവരെ രോഗം ബാധിച്ച് മരിച്ചിട്ടില്ല.അതേസമയം, രാജ്യത്ത് ദിവസങ്ങള്‍ കഴിയും തോറും കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 9152 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Recommended Video
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര് മരിച്ചപ്പോള്‍ ഇന്ത്യ ആകെ മരിച്ചവരുടെ എണ്ണം 308 ആയി. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 600ല്‍ പരം രോഗികളാണുണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ഇത്ര പതിന്മടങ്ങ് വര്‍ദ്ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം, 856 പേര് രോഗമുക്തി നേടിയത് ആശ്വാസം നല്കുന്ന വാര്‍ത്തയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications