കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ ലംഘിച്ച് കറങ്ങിനടന്നു, വിദേശികളെകൊണ്ട് 500 പ്രാവശ്യം ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്

Google Oneindia Malayalam News

ഋഷികേഷ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കനത്ത നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. നേരത്തെ കേരളത്തില്‍ ലോക്ക് ഡൗണ്‍ നടപടി ലംഘിച്ച് പുറത്തിറങ്ങിയവരെ ഏത്തമിടീപിച്ച പൊലീസ് നടപടി വലിയ വിവാദമായിരുന്നു. എന്നാല്‍ ഉത്തരാഖണ്ഡില്‍ നിന്നും പൊലീസിന്റെ മാതൃകാപരമായ നടപടിയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

lock down

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികള്‍ക്കാണ് പൊലീസ് മാതൃകാപരമായ ശിക്ഷ നടപ്പാക്കിയത്. പുറത്തിറങ്ങിയ വിദേശികള്‍ക്ക് ഇംപോസിഷന്‍ ശിക്ഷയാണ് പൊലീസ് നല്‍കിയത്. ഞാന്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല, എന്നോട് ക്ഷമിക്കണം എന്ന് 500 തവണയാണ് പൊലീസ് ഇംപോസിഷന്‍ എഴുതിച്ചത്. ഉത്തരാഖണ്ഡിലെ ഋഷികേശ് തപോവന്‍ മേഖലയിലെ ഗംഗാനദിക്ക് സമീപം അലഞ്ഞ് നടക്കുകയായിരുന്ന വിദേശികള്‍. ഇസ്രയേല്‍, ഓസ്‌ട്രേലിയ, മെക്‌സിക്കോ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍.

ഈ പ്രദേശത്ത് ഏതാനും വിദേശികളുണ്ടെന്നും ഇവര്‍ ലോക്ക് ഡൗണ്‍േ നിയമങ്ങള്‍ അനുസരിക്കാതെ കറങ്ങിനടക്കുകയാണെന്നുമുള്ള വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത.് ഇവരോട് എന്തിനാണ് ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയതെന്ന് ചോദിച്ചപ്പോള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പുറത്തിറങ്ങാമെന്നാണ് കരുതിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇത്തരം ഇളവുകള്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണെന്ന് പൊലീസ് ഇവരെ പറഞ്ഞ് മനസിലാക്കി. തുടര്‍ന്നാണ് പൊലീസ് ഇവര്‍ക്ക് ഇത്തരത്തിലുള്ള ശിക്ഷ നല്‍കിയത്.

ഉത്തരാഖണ്ഡില്‍ 35 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 5 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്. ആരും ഇതുവരെ രോഗം ബാധിച്ച് മരിച്ചിട്ടില്ല.അതേസമയം, രാജ്യത്ത് ദിവസങ്ങള്‍ കഴിയും തോറും കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 9152 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Recommended Video

cmsvideo
ചെരുപ്പ് വഴിയും കൊറോണ വൈറസ് പകരാമെന്ന് പഠനം | Oneindia Malayalam

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ മരിച്ചപ്പോള്‍ ഇന്ത്യ ആകെ മരിച്ചവരുടെ എണ്ണം 308 ആയി. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 600ല്‍ പരം രോഗികളാണുണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ഇത്ര പതിന്മടങ്ങ് വര്‍ദ്ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം, 856 പേര്‍ രോഗമുക്തി നേടിയത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

English summary
Police Give Impositions To Foreigners Who Break The Lockdown In Uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X