ബാങ്കിന് വിലങ്ങിട്ട് പോലീസ്; സംഭവം ആന്ധ്രയില്‍; എന്തിനെന്നല്ലേ...!!!
ജീവനക്കാര്‍ ബാങ്ക് അടയ്ക്കാന്‍ മറന്നു. പോലീസ് വാതില്‍ വിലങ്ങിട്ട് പൂട്ടി. ആന്ധ്രാപ്രദേശിലെ യദികി ടൗണിലാണ് സംഭവം.
അന്ത്പൂര്‍: പോലീസിന്റെ കൈവിലങ്ങ് മനുഷ്യന് മാത്രമല്ല ബാങ്കിനും ചേരുമെന്ന് ആന്ധ്രയിലെ പോലീസ് തെളിയിച്ചു. ആന്ധ്രപ്രദേശിലെ യദികി ടൗണിലെ സിന്‍ഡിക്കേറ്റ് ബാങ്കിനാണ് പോലീസ് വിലങ്ങ് അണിയിച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയിലായിരുന്നു സംഭവം നടന്നത്. ബാങ്ക് ജീവനക്കാരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റമായിരുന്നു ബാങ്കിനെ വിലങ്ങണിയിക്കാന്‍ കാരണം.
വൈകുന്നേരം ജോലി കഴിഞ്ഞ് പോയ ജീവനക്കാര്‍ ബാങ്ക് അടക്കാന്‍ മറന്നു പോയി. രാത്രി ഏറെ വൈകിയും ബാങ്കിന്റെ വാതിലുകളും ജനലുകളും തുറന്ന് കിടക്കുന്നത് കണ്ട പോലീസ് വാതില്‍ പൂട്ടാന്‍ മറ്റ് നിര്‍വാഹമില്ലാതെ വാതിലിന് വിലങ്ങ് അണിയിക്കുകയായിരുന്നു.

ബാങ്ക് ജീവനക്കാരുടെ കൃത്യവിലോപമാണ് സംഭവത്തിന് കാരണമായി തീര്‍ന്നത്. ബാങ്കിന്റെ വാതിലുകളും ജനലുകളും അടയ്ക്കന്‍ മറന്നു പോയ അവര്‍ ലൈറ്റുകളും അണയ്ച്ചിരുന്നില്ല.

അര്‍ദ്ധ രാത്രി ഒന്നരയോടെ ബാങ്കിന് സമീപത്തു കൂടി പട്രോളിംഗ് നടത്തിയ പോലീസാണ് ബാങ്ക് തുറന്ന് കിടക്കുന്നത് ശ്രദ്ധിച്ചത്. വാതിലും ജനലുകളും തുറന്ന് കിടക്കുകയായിരുന്നു. പ്രധാന വാതിലായിരുന്നു തുറന്നു കിടന്നത്.

ബാങ്കിന്റെ ഉള്ളില്‍ ലൈറ്റുകളും തെളിഞ്ഞ് കിടന്നതിനാല്‍ കള്ളന്മാര്‍ അകത്ത് കടന്നിട്ടുണ്ടെന്നാണ് പോലീസ് ആദ്യം കരുതിയത്. 20 മിനിട്ടോളം ബാങ്കിന് മുന്നില്‍ ജാഗ്രതയോടെ പോലീസ് നിന്നു.

ള്ളന്മാരെ പ്രതീക്ഷിച്ച് നിന്ന പോലീസൊടുവില്‍ അകത്ത് നിന്നും അനക്കമൊന്നും ഇല്ലാതായതോടെ ബാങ്കിനുള്ളില്‍ പ്രവേശിച്ചു. എന്നാല്‍ അകത്ത് ആരേയും കാണാന്‍ അവര്‍ക്കായില്ല.

ബാങ്ക് അടയ്ക്കാന്‍ ജീവനക്കാര്‍ മറന്നു പോയതാണെന്ന് മനസിലാക്കിയ പോലീസ് ഉടന്‍ തന്നെ മാനേജരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ മാനേജരെ കിട്ടിയില്ല.

ബാങ്ക് അടയ്ക്കാന്‍ പോലീസ് തീരുമാനിച്ചു. എന്നാല്‍ അര്‍ദ്ധരാത്രി സമയത്ത് അവര്‍ക്ക് വാതില്‍ പൂട്ടുന്നതിനായി താഴ് ലഭിച്ചില്ല. മറ്റ് പോംവഴികളൊന്നും ഇല്ലാതെ ബാങ്കിന്റെ സുരക്ഷയ്ക്ക് വേണ്ടി വാതില്‍ വിലങ്ങ് ഉപയോഗിച്ച് പൂട്ടാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

യദികി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ ശ്രീനിവാസുലുവിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പട്രോളിംഗ് നടത്തിയത്. രാത്രി മുഴുവന്‍ ബാങ്കിന് കാവല്‍ നിര്‍ത്താനുള്ള പോലീസ് ഇല്ലാതിരുന്നതിനാലാണ് ബാങ്കിന്റെ സുരക്ഷയ്ക്ക് വേണ്ടി വാതില്‍ വിലങ്ങ് ഉപയോഗിച്ച് പൂട്ടിയതെന്ന് എസ്‌ഐ കെ ശ്രീനിവാസലു പറഞ്ഞു.

പതിവ് പോലെ രാവിലെ ബാങ്കില്‍ ജോലിക്കായി ജിവനക്കാരെത്തി. അപ്പോഴാണ് ബാങ്കിന്റെ വാതില്‍ വിലങ്ങ് ഉപയോഗിച്ച് പൂട്ടിയിരിക്കുന്നത് കണ്ട്. പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ പോലീസെത്തി വിലങ്ങ് അഴിച്ചുമാറ്റി. അതിനുശേഷമാണ് ജീവനക്കാര്‍ക്ക് ബാങ്കില്‍ പ്രവേശിക്കാനായത്.












Click it and Unblock the Notifications