പീഡന പരാതി പറയാനെത്തിയ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് പോലീസ്, വീഡിയോ പങ്കുവെച്ച് പ്രിയങ്ക
ലഖ്നനൗ: പരാതി പറയാന്‍ എത്തിയ 16 കാരയിലെ അധിക്ഷേപിച്ച് പോലീസുകാരന്‍. യുപിയിലെ കാണ്‍പൂരിലാണ് സംഭവം. ലൈംഗിക ചൂഷണത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും പരാതി പറയാന്‍ എത്തിയപ്പോളാണ് പോലീസുകാരന്‍ അധിക്ഷേപിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വീഡിയോ പങ്കുവെച്ച് രൂക്ഷ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

ലൈംഗിക ചൂഷണത്തിന് ഇരയായ പെണ്‍കുട്ടി കുടുംബത്തിനൊപ്പമാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ താര്‍ ബാബു പെണ്‍കുട്ടിയുയേയും കുടുംബത്തേയും അധിക്ഷേപിക്കുകയായിരുന്നു. എന്തിനാണ് ഒരുപാട് ആഭരണങ്ങള്‍ ധരിച്ചത്, നീ പഠിക്കുന്നില്ലേ എന്നീ ചോദ്യങ്ങള്‍ പെണ്‍കുട്ടിയോട് പോലീസുകാരന്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഇതെല്ലാം നീ എന്താണെന്ന് ശരിക്ക് മനസിലാക്കി തരുന്നുണ്ടെന്നും പോലീസുകാരന്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇടപെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കുടുംബത്തോടും പോലീസുകാരന്‍ ദേഷ്യപ്പെടുന്നത് വീഡിയോയില്‍ ഉണ്ട്. പെണ്‍കുട്ടിയുടെ സഹോദരനാണ് മൊബൈലില്‍ വീഡിയോ പകര്‍ത്തിയത്.
വീഡിയോ വൈറലായതോടെ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. അതേസമയം സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. പീഡന പരാതിയുമായി വരുന്ന പെണ്‍കുട്ടികളോട് അധികൃതര്‍ പെരുമാറുന്നത് ഇങ്ങനെയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഒരുഭാഗത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. മറുഭാഗത്ത് നിയമം സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് ഇങ്ങനെയാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
छेड़खानी की रिपोर्ट लिखवाने गई लड़की के साथ थाने में इस तरह का व्यवहार हो रहा है।
— Priyanka Gandhi Vadra (@priyankagandhi) 25 July 2019
एक तरफ उत्तर प्रदेश में महिलाओं के खिलाफ अपराध कम नहीं हो रहे, दूसरी तरफ कानून के रखवालों का ये बर्ताव।
महिलाओं को न्याय दिलाने की पहली सीढ़ी है उनकी बात सुनना।
Video credits @benarasiyaa pic.twitter.com/J0FdqBR2Tt












Click it and Unblock the Notifications