കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ പ്രതിഷേധത്തില്‍ സിദ്ധാര്‍ത്ഥിനും ടിഎം കൃഷ്ണയ്ക്കുമെതിരെ കേസ്... 600 പേര്‍ക്കെതിരെ നടപടി!

Google Oneindia Malayalam News

ചെന്നൈ: പൗരത്വ നിയമ പ്രതിഷേധത്തില്‍ പ്രമുഖര്‍ക്കെതിരെ നടപടിയുമായി പോലീസ്. തമിഴ്‌നാട്ടില്‍ 600 പ്രതിഷേധക്കാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. നടന്‍ സിദ്ധാര്‍ത്ഥ്, കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണ, എംപി തിരുമവലവന്‍, എംഎച്ച് ജവാഹിറുള്ള, എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ ചെന്നൈയിലെ വള്ളുവര്‍ കോട്ടമില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

1

അതേസമയം വിവിധ ഇടങ്ങളില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ദില്ലി മെട്രോ സ്‌റ്റേഷന്‍ വീണ്ടും അടച്ചിരിക്കുകയാണ്. ട്രെയിനുകളൊന്നും ഈ സ്‌റ്റേഷനില്‍ നിര്‍ത്താതെ പോകുമെന്ന് ഡിഎംആര്‍സി അറിയിച്ചു. പ്രതിഷേധങ്ങള്‍ സാധാരണ ഗതിയിലാണെന്നും വെള്ളിയാഴ്ച്ച നിസ്‌കാരങ്ങള്‍ നല്ല രീതിയില്‍ നടന്നെന്നും ദില്ലി പോലീസ് അറിയിച്ചു. ദില്ലി ജമാ മസ്ജിദില്‍ സമാധാനപരമായിട്ടാണ് സമരം നടന്നതെന്നും പോലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. കാണ്‍പൂര്‍, ഫിറോസാബാദ്, ഹാപൂര്‍ എന്നിവിടങ്ങളില്‍ സമരം ശക്തമാകുകയാണ്. ഫിറോസ്പൂരില്‍ പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഇവിടെ വാഹനങ്ങള്‍ക്ക് തീവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹാപൂരില്‍ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. അതേസമയം എന്ത് വന്നാലും എന്‍ആര്‍സി ബീഹാറില്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. എന്‍ഡിഎ കക്ഷിയായ ജെഡിയുവില്‍ നിന്നാണ് ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്.

Recommended Video

cmsvideo
Students hit the streets across the country to protest against CAA | Oneindia Malayalam

ദില്ലിയില്‍ ജന്ദര്‍ മന്ദറിലേക്ക് നടത്തിയ പ്രതിഷേധം പോലീസ് ദില്ലി ഗേറ്റില്‍ വെച്ച് തടഞ്ഞു. ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഭീം ആര്‍മിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജാമിയ മിലിയ ക്യാമ്പസ് സന്ദര്‍ശിച്ചു. സര്‍വകലാശാലയില്‍ പോലീസ് അതിക്രമിച്ച് കയറിയതിനെ കുറിച്ച് കമ്മീഷന്‍ അന്വേഷണം നടത്തുന്നത്. അതേസമയം ദില്ലി നഗരം സ്തംഭിച്ച അവസ്ഥയിലാണ്. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്.... തുറന്നടിച്ച് മുഖ്യമന്ത്രിമാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്.... തുറന്നടിച്ച് മുഖ്യമന്ത്രി

English summary
police has filed a case against 600 protesters including actor siddharth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X