സുനന്ദയുടെ മരണം, പ്രത്യേക സംഘം കേരളത്തിലേക്കും
ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന് ദില്ലി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. തെളിവെടുപ്പിനായി അന്വേഷണ സംഘം കേരളത്തിലെത്തുമെന്ന് ദില്ലി പോലീസ് കമ്മിഷണര്‍ ബിഎസ് ബസി പറഞ്ഞു. സൗത്ത് ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ശശി തൂരിനെ ചോദ്യം ചെയ്യുമെന്നും കമ്മിഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. തരൂരിന്റെ ട്വിറ്റര്‍ സന്ദേശങ്ങളും ഇ മെയിലുകളും പരിശോധിക്കും. സുനന്ദ തിരുവനന്തപുരത്തെ ആശുപത്രിയിലാണ് അവസാനമായി ചികിത്സ തേടിയിരുന്നത്. അതുകൊണ്ടു തന്നെ ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കൂടുതല്‍ തെളിവെടുപ്പു നടത്തുന്നതാണ്.

കഴിഞ്ഞ ഡിസംബറില്‍ ദില്ലി പോലീസ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലെത്തി തെളിവെടുത്തിരുന്നു. ചികിത്സയുടെ വിശദാംശങ്ങളും കഴിക്കുന്ന മരുന്നിന്റെ വിവരങ്ങളും സംഘം ശേഖരിച്ചിരുന്നു. ആന്തരികാവയങ്ങളുടെ സാംപിളുകള്‍ വിദേശത്തേയ്ക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പോലീസ് അധികൃതര്‍ വ്യക്തമാക്കി.
സുനന്ദയുടെ മരണം സംബന്ധിച്ച വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ ഭര്‍ത്താവ് ശശി തരൂര്‍ പാലക്കാട് സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications