13-കാരിയെ കൈമാറിയത് 80-ലധികം പേർക്ക്; എട്ടുമാസത്തിനിടെ നേരിട്ടത് ക്രൂരപീഡനം; കേസിൽ കൂട്ട അറസ്റ്റ്
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പത്ത് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഗുണ്ടൂരിലെ 13 വയസ്സുകാരിയെ പലർക്കായി കൈമാറി പീഡിപ്പിക്കുകയായിരുന്നു.
ഈ കേസിലാണ് ബി.ടെക് വിദ്യാർത്ഥികളടക്കം പത്ത് പേർ ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്. ഇരയായ പെൺകുട്ടിയെ പൊലീസ് മോചിപ്പിക്കുകയും ചെയ്തിരുന്നു. എട്ടുമാസത്തിനിടെ എൺപതിലധിക പേരാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

സംഭവത്തിൽ സ്വർണ്ണ കുമാരി എന്ന സ്ത്രീ ആണ് മുഖ്യപ്രതി എന്നാണ് റിപ്പോർട്ടുകൾ. ഈ സ്ത്രീ ആയിരുന്നു 13 വയസ്സുകാരിയായ പെൺകുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടു പോയി പലർക്കായി കൈമാറിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു പെൺകുട്ടിയുടെ അമ്മയുമായി സ്വർണ്ണ കുമാരി അടുപ്പം സ്ഥാപിച്ചത്. കോവിഡ് ബാധിച്ച പതിമൂന്നുകാരിയുടെ അമ്മ മരണപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ പെൺകുട്ടിയെ ഏറ്റെടുത്ത് കാര്യങ്ങൾ നോക്കുന്നത് സ്വർണ്ണ കുമാരി ആണ്. പതിമൂന്നുകാരിയുടെ അച്ഛനോ മറ്റ് ബന്ധുക്കളും അറിയാതെയാണ് സ്വർണ്ണ കുമാരി പെൺകുട്ടിയെ ഏറ്റെടുത്തത്. തുടർന്ന് വേശ്യാവൃത്തിക്ക് വേണ്ടി പലർക്കായി പെൺകുട്ടിയെ കൈമാറി.
ഇതിന് പിന്നാലെ ആന്ധ്രയിലും തെലുങ്കാനയും എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പലർക്കും കൈമാറി. തുടർന്ന് പീഡനത്തിന് ഇരയാക്കി. എൺപതിലധികം പേർ തന്നെ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പുറത്തു പറയുന്ന മൊഴി. സംഭവത്തിൽ ഇട നിലക്കാരും ഉൾപ്പെടുന്നുണ്ട്. ഇതിൽ ഉൾപ്പെടുന്ന ഇടനിലക്കാരെയും ഉടൻ പിടികൂടുമെന്ന് ആണ് പോലീസ് പറയുന്നത്. ഇടനിലക്കാരുടെ പട്ടികയിൽ നിരവധി പ്രതികൾ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 35 പ്രതികളും ഇടനിലക്കാരാണ്.
ബാക്കി അവശേഷിക്കുന്നവർ പണം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചവരാണ്. നിരവധി സംഘങ്ങൾ ചേർന്നായിരുന്നു പണം നൽകി സ്വർണ്ണ കുമാരിയിൽ നിന്നും പെൺകുട്ടിയെ വാങ്ങിയത്. തെലുങ്കാനയിൽ ആന്ധ്രയിലും ആണ് കൂടുതൽ പേർ പണം നൽകി നിർബന്ധിച്ചു കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചത്. വിജയവാഡ, ഹൈദരാബാദ്, കാകിനാഡ, നെല്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് പീഡന കേസിൽ പ്രതിയായ പ്രതികളെ പിടികൂടാൻ സാധിച്ചത് .
ഇവരുടെ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഒരു കാറും മൂന്ന് ഓട്ടോറിക്ഷകളും ബൈക്കും ആണ് പോലീസ് പിടികൂടിയത്. ഇതിന് പുറമേ 53 മൊബൈൽ ഫോണുകളും പൊലീസ് കൈക്കലാക്കി. നിലവിൽ ബാക്കിയുള്ള പ്രതികൾ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് എന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications