Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കൊലപാതകിയെ പോലീസ് വെറുതെ വിട്ടു, കാരണം അറിയണോ?

ഹൈദരാബാദ്: വീട്ടില്‍കയറി ഭാര്യയെയും മകളെയും ആക്രമിച്ച യുവാവിനെ കൊലപ്പെടുത്തിയ മധ്യവയസ്‌കനെ പോലീസ് കേസെടുക്കാതെ വെറുതെ വിട്ടു. മകളെ വിവാഹം കഴിച്ചുതരണം എന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി ശല്യം ചെയ്യുന്ന യുവാവിനെയാണ് 65 കാരനായ വല്ലഭ റാവു എന്നയാള്‍ കൊലപ്പെടുത്തിയത്. മകളെയും ഭാര്യയെയും രക്ഷിക്കാന്‍ വേണ്ടിയാണ് തനിക്ക് കൊല ചെയ്യേണ്ടി വന്നത് എന്ന റാവുവിന്റെ വാക്കുകള്‍ കണക്കിലെടുത്താണ് പോലീസ് സംഭവം കേസാക്കാതെ വിട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെ വല്ലഭ റാവുവിന്റെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ കുറേ നാളുകളായി മല്ലേശ എന്ന യുവാവ് വല്ലഭ റാവുവിന്റെ മകളെ വിവാഹം ചെയ്തുതരണം എന്നാവശ്യപ്പെട്ട് ഈ വീട്ടുകാരെ ശല്യപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മല്ലേശ ഇവരുടെ വീട്ടിലേക്ക് വന്നു. വല്ലഭ റാവുവിന്റെ ഭാര്യ തുളസമ്മയാണ് വാതില്‍ തുറന്നത്.

crime

മല്ലേശ ആദ്യം തുളസമ്മയെ ആക്രമിച്ചു. പിന്നീട് ഇയാള്‍ സ്‌നേഹിച്ചിരുന്ന നീരജയുടെ മുറിയിലേക്ക് പോയി ആക്രമിക്കുകയായിരുന്നു. നീരജയുടെ തലയിലും നെഞ്ചിലും കയ്യിലും മുറിവുണ്ട്. തുളസമ്മയുടെ തലയ്ക്കാണ് പരിക്ക്. വീട്ടിലുണ്ടായിരുന്ന ഗംഗാധര്‍ എന്ന ചെറുപ്പക്കാരനെയും ഇയാള്‍ വെറുതെ വിട്ടില്ല. ഈ സമയത്താണ് പുറത്തുപോയ വല്ലഭ റാവു തിരിച്ചെത്തിയത്.

ചോരയില്‍ ചവിട്ടി തെന്നി വീണ മല്ലേശയെ വല്ലഭ റാവു കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. താന്‍ ഒരു അച്ഛന്റെ കടമയാണ് ചെയ്തത് എന്ന് ഉറച്ചുവിശ്വസിക്കുയാണ് വല്ലഭ റാവു. താന്‍ അയാളെ കൊന്നില്ലെങ്കില്‍ അയാള്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമായിരുന്നു. എന്തായാലും വല്ലഭ റാവുവിനെതിരെ പോലീസ് കേസൊന്നും എടുത്തിട്ടില്ല എന്ന് കുകട്പള്ളി ഇന്‍സ്‌പെക്ടര്‍ കെ പുരുഷോത്തമന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+