നടൻ സൂര്യയുടെ ‘എതർക്കും തുനിന്തവൻ’; ഡമ്മി തോക്കുകൾ പിടിച്ചെടുത്ത് പോലീസ്; ലൈസൻസിനായി ഹർജി
നടൻ സൂര്യയുടെ ‘എതർക്കും തുനിന്തവൻ’; ഡമ്മി തോക്കുകൾ പിടിച്ചെടുത്ത് പോലീസ്; ലൈസൻസിനായി ഹർജി
ചെന്നൈ: സൂര്യ അഭിനയിക്കുന്ന 'എതർക്കും തുനിന്തവൻ' സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകൾ പോലീസ് പിടിച്ചെടുത്തു. സംഭവത്തിനെതിരെ സൗത്ത് ഇന്ത്യൻ മൂവി ഡമ്മി ഇഫക്ട്സ് അസോസിയേഷൻ ഹർജി നൽകി. മദ്രാസ് ഹൈക്കോടതിയിലാണ് ഹർജി നൽകിയത്.
ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങൾ കൊണ്ടു പോകാൻ ലൈസൻസും അനുവദിക്കാൻ പോലീസിന് നിർദേശം നൽകണമെന്നും പ്രത്യേക മാർഗ നിർദേശവും വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
ഡമ്മി തോക്കുകൾ കൊണ്ടു പോകുന്നവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണം എന്നാവശ്യപ്പെട്ട് 2014 ൽ പോലീസിന് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതാനായി ഒരു നടപടിയും എടുത്തിട്ടില്ലെന്ന് അസോസിയേഷൻ ഹർജിയിൽ വ്യക്തമാക്കി.

അതേ സമയം, സഹ സംവിധായകൻ തോക്കുകൾ കാരക്കുടിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഈ സമയത്താണ് പോലീസ് ഡമ്മി തോക്കുകൾ പിടിച്ച് എടുത്തത്. ഈ സംഭവത്തിന് പിന്നാലെ, ചെന്നൈയിലെ ഗോഡൗണിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ 150-ഓളം ഡമ്മി ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. അതേസമയം, ഒരിടവേളക്ക് ശേഷം തിയേറ്ററിൽ എത്തുന്ന സൂര്യ ചിത്രമാണ് 'എതര്‍ക്കും തുനിന്തവന്‍'.

സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന പ്രത്യേകയും 'എതര്‍ക്കും തുനിന്തവന്‍' സ്വന്തം . ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. 2022 ഫെബ്രുവരി 4 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. സിനിമയുടെ ടീസർ സണ്‍ പിക്‌ച്ചേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്. സൂര്യയുടെ ഫാമിലി എന്റർടെയ്‌നർ ചിത്രമാണിത്. കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തെ തുടർന്നുള്ള അനിശ്ചിതത്വത്തിനിടയിലാണ് സിനിമയുടെ റിലീസിംങ് നടക്കാനിരിക്കുന്നത്.

അതേസമയം, സൂര്യയുടെ 'എതർക്കും തുനിന്ദവൻ' എന്ന ചിത്രത്തിന് സി ബി എഫ് സിയുടെ യു/എ ലഭിച്ചു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സെൻസർ ബോർഡിന്റെ യു/എ നൽകിയാണ് ചിത്രം സെൻസർ ചെയ്തത്. ഇതോടെ, വിജയുടെ 'മാസ്റ്റർ', രജനികാന്തിന്റെ 'അണ്ണാത്തെ', അജിത്തിന്റെ 'വലിമൈ', സിലംബരശന്റെ 'മാനാട്' എന്നിവയ്‌ക്കൊപ്പം സമീപ കാലത്ത് സെൻസർ ചെയ്ത യു/എ ചിത്രങ്ങളുടെ പട്ടികയിൽ സൂര്യയുടെ 'എതർക്കും തുനിന്ദവൻ' എത്തിരിക്കുകയാണ്. ഏകദേശം 2 മണിക്കൂർ 30 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്.

ഒരു ഗ്രാമീണ അവതാരത്തിലൂടെയാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം സാമൂഹിക പ്രതിബദ്ധതയുള്ള ഒന്നായിരിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന 'എതർക്കും തുനിന്ദവൻ' വൻ റിലീസായി ഒരുങ്ങുന്നു. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ, സത്യരാജ്, ശരണ്യ പൊൻവണ്ണൻ, സൂരി, ശരൺ, വിനയ്, തുടങ്ങിയവരും അഭിനയിക്കുന്നു. ഡി ഇമ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്.
Recommended Video

ശിവകാര്‍ത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതര്‍ക്കും തുനിന്തവന്‍. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. അതേസമയം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമാണ് സൂര്യയുടെ അവസാം ഇറങ്ങിയ ചിത്രം. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications