കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ ആൾക്കൂട്ടം പോലീസുകാരനെ തല്ലിക്കൊന്നു! സ്ഥല തർക്കത്തിന് പിന്നാലെ വളഞ്ഞിട്ട് ആക്രമിച്ചു!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനില്‍ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച ആള്‍ക്കൂട്ട കൊലപാതകം അരങ്ങേറിയിരിക്കുന്നത്. 48കാരനായ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ ഗാനിയാണ് കൊല്ലപ്പെട്ടത്. കുന്‍വാരിയ സ്വദേശിയാണ് അബ്ദുള്‍ ഗാനി. സ്ഥല തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിന് വേണ്ടിയാണ് അബ്ദുള്‍ ഗാനി രാജ്‌സമന്ദിലെത്തിയത്.

ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി, 86 ശതമാനം സീറ്റിലും എതിരാളി ഇല്ലാതെ വിജയം!ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി, 86 ശതമാനം സീറ്റിലും എതിരാളി ഇല്ലാതെ വിജയം!

തര്‍ക്ക പ്രദേശത്ത് എത്തിയ ഗാനിയും സ്ഥലത്തുളള ആളുകളുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. സ്ഥലം കയ്യേറിയതുമായി ബന്ധപ്പെട്ട് പോലീസുകാരന്‍ നടത്തിയ പരാമര്‍ശം ആളുകളെ പ്രകോപിതരാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ആള്‍ക്കൂട്ടം ഗാനിയെ വളഞ്ഞിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

muder

ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഗാനിയെ അടുത്തുളള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം രാജസ്ഥാന്‍ പോലീസ് സേനയെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവ സ്ഥലം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. അക്രമികളെ കണ്ടെത്താനുളള അന്വേഷണം പുരോഗമിക്കുകയാണ്.

ഗേറ്റു കടക്കുമ്പോൾ ഓർക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിൾ ചെയിൻ കൊണ്ടുള്ള ഇരുട്ടടി! കുറിപ്പ്ഗേറ്റു കടക്കുമ്പോൾ ഓർക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിൾ ചെയിൻ കൊണ്ടുള്ള ഇരുട്ടടി! കുറിപ്പ്

ആള്‍ക്കൂട്ട കൊലപാതകം രാജസ്ഥാനില്‍ പുതിയ സംഭവമേ അല്ലാതായി മാറിയിരിക്കുകയാണ്. സമീപകാലത്തായി ആള്‍ക്കൂട്ടം കൊലയാളിക്കൂട്ടമായി മാറുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. പശുവിന്റെ പേരിലുളള അക്രമങ്ങളാണ് രാജസ്ഥാനില്‍ കൂടുതലും. കഴിഞ്ഞ വര്‍ഷം പശുക്കടത്ത് ആരോപിച്ച് രഖ്ബാര്‍ ഖാന്‍ എന്ന 28കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. 2017ലാണ് പെഹ്ലു ഖാന്‍ എന്ന വൃദ്ധനെ ആള്‍ക്കൂട്ടം പശുവിന്റെ പേരില്‍ തല്ലിക്കൊന്നത്. പെഹ്ലു ഖാനെതിരെ പശുക്കടത്തിന് പോലീസ് കേസെടുത്തത് വിവാദമായിരുന്നു.

English summary
Police head constable beaten to death in Rajasthan over land dispute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X